Sunday December 04, 2016
Latest Updates

പ്രതികളേക്കാളും വലിയ പീഢനം കോടതിയില്‍ നിന്ന് …..പറവൂരിലെ പെണ്‍കുട്ടി കേഴുന്നു

പ്രതികളേക്കാളും വലിയ പീഢനം കോടതിയില്‍ നിന്ന് …..പറവൂരിലെ പെണ്‍കുട്ടി കേഴുന്നു

കൊച്ചി: എന്നെ പീഢിപ്പിച്ച് നശിപ്പിച്ച അക്രമികളുടെ ക്രൂരത ഞാന്‍ സഹിച്ചു. പക്ഷേ അതിലും വലിയ പീഢനമാണ് കോടതിയടക്കമുള്ള നിയമ വ്യവസ്ഥകളില്‍ നിന്ന് അനുഭവിക്കുന്നത്. പറയുന്നത് പറവൂരില്‍ കാമപ്പിശാചുകളുടെ ഇരയായി ഇപ്പോള്‍ ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവില്‍ കഴിയുന്ന പെണ്‍കുട്ടി. പറയുന്നത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രീയോടും ആഭ്യന്തരമന്ത്രിയോടും. നിയമങ്ങളുടെ വേലിക്കുരുക്കില്‍ പെട്ട് സ്വയം നശിക്കുന്ന തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്ന് കേഴുകയാണ് ഈ പെണ്‍കുട്ടി.

അവളുടെ കഥനക്കുറിപ്പ് നീളുന്നത് ഇങ്ങനെ:

‘സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാത്തതിനാല്‍ അപേക്ഷ കൊടുത്ത് തന്റെ കേസ് മാറ്റിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നിട്ടും വിചാരണ അനന്തമായി നീളുന്നതെന്തുകൊണ്ടാണ്?. പ്രതികളില്‍ നിന്നും അനുഭവിച്ചതില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം ഞാന്‍ കോടതിയില്‍ അനുഭവിക്കുന്നു. പ്രതികളുടെ അഭിഭാഷകര്‍ എന്തൊക്കെയാണ് ചോദിക്കുന്നത്. കേസ് തീരാതെ പുറത്തിറങ്ങാനോ പഠിക്കാനോ കഴിയാതെ ഞാന്‍ തടവില്‍ കഴിയുന്നു. എന്നെ നശിപ്പിച്ചവര്‍ ജാമ്യമെടുത്ത് സുഖമായി ജീവിക്കുന്നു. 42ഓളം കേസുകളില്‍ വിചാരണ നടക്കാനുണ്ട്. വിചാരണയുടെ വേഗത ഇങ്ങനെയെങ്കില്‍ കേസ് തീരാന്‍ വര്‍ഷങ്ങളെടുക്കും. അങ്ങനെയെങ്കില്‍ എന്റെ അവസ്ഥ എന്താകുമെന്ന് പേടിയുണ്ട്..’

ഒബ്‌സര്‍വേഷന്‍ ഹോമില്‍ താനനുഭവിക്കുന്ന മാനസിക ശാരീരിക പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തിയിട്ടുള്ള കത്ത് പോലീന്റെ സാന്നിധ്യത്തിലാണത്രെ എഴുതിയത്. ശുഷ്‌കമായ ഭൌതിക സൌകര്യങ്ങളുള്ള ഒബ്‌സര്‍വേഷന്‍ ഹോമില്‍ താനൊഴികെയുള്ളവരും കടുത്ത ആരോഗ്യ ഭീഷണി നേരിടുന്നെന്ന് പെണ്‍കുട്ടി പറയുന്നു. തന്നെ നശിപ്പിച്ചവര്‍ ജാമ്യമെടുത്ത് വിലസുമ്പോള്‍ പഠിച്ച് വലുതായി അഭിമാനത്തോടെ അവര്‍ക്കു മുമ്പിലൂടെ നടക്കുന്നതാണ് തന്റെ സ്വപ്നമെന്ന് പറയുന്ന തന്റെ കണ്ണു നീര്‍ അധികൃതര്‍ കാണുമെന്ന ശുഭ പ്രതീക്ഷയാണ് അവള്‍ക്കുള്ളത്.

Scroll To Top