Friday December 02, 2016
Latest Updates

പ്രണവ് മോഹന്‍ലാല്‍ സിനിമാരംഗത്തേക്ക് 

പ്രണവ് മോഹന്‍ലാല്‍ സിനിമാരംഗത്തേക്ക് 

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും സിനിമയിലേയ്ക്ക് കടക്കുന്നു. പക്ഷേ സിനിമയ്ക്ക് പിന്നിലാണെന്നു മാത്രം. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം ഒരു ഷോട്ടില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കണ്ട് ആരാധകര്‍ പ്രണവ് ഉടന്‍ അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുമെന്ന് വിധിയെഴുതുകയും ചെയ്തു. എന്നാല്‍ അഭിനയത്തിന് തനിക്ക് താല്‍പ്പര്യമില്ലെന്നും ക്യാമറയ്ക്ക് പിന്നിലാണ് തന്റെ സ്ഥാനമെന്നും പ്രണവ് വ്യക്തമാക്കിയിരിക്കുകയാണ്. സംവിധായകന്‍ ജിത്തു ജോസഫിനോടൊപ്പം സഹസംവിധായകനായാണ് പ്രണവ് തുടക്കം കുറിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം എന്ന കമല്‍ഹാസന്‍ ചിത്രത്തിലൂടെയാണ് പ്രണവ് തന്റെ കരിയര്‍ തുടങ്ങിയിരിക്കുന്നത്. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന പാപനാശം പ്രണവിന്റെ അമ്മാവന്‍ കൂടിയായ സുരേഷ് ബാലാജിയാണ് നിര്‍മ്മിക്കുന്നത്. 
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ എത്തിയത് മുതല്‍ പ്രണവിന്റെ സിനിമാ പ്രവേശത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. മോഹന്‍ലാലിന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് തന്നെ പ്രണവും എത്തുമെന്നു തന്നെയായിരുന്നു ആരാധകര്‍ പ്രതിക്ഷിച്ചിരുന്നത്. ഈ അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

Scroll To Top