Monday December 05, 2016
Latest Updates

പ്രണയ കലഹം: പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി

പ്രണയ കലഹം: പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി

കാസര്‍ഗോഡ്: പ്രണയയത്തെച്ചൊല്ലി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹപാഠിയെ കൊലപ്പെടുത്തിയ പത്താ ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഹോസ്ദുര്‍ഗ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷിനെ കൊലപ്പെടുത്തിയസഹപാഠികള്‍ അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഭിലാഷിന്റെ മൃതദേഹം സ്‌കൂളിനു സമീപത്തെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.

മുങ്ങി മരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സഹപാഠികളെ അറസ്റ്റ് ചെയ്തത്. പ്രണയത്തെ ചൊല്ലി കൂട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത സഹപാഠികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ പ്രണയത്തെച്ചൊല്ലി അഭിലാഷും മറ്റ് രണ്ട് സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സുഹൃത്തുക്കളില്‍ ഒരാള്‍ കോമ്പസ് ഉപയോഗിച്ച് അഭിലാഷിന്റെ മുഖത്ത് കുത്തി.

ഇതേതുടര്‍ന്ന് രക്തം കഴുകിക്കളയാന്‍ അഭിലാഷ് അടുത്തുള്ള വെള്ളക്കെട്ടിലേക്ക് പോയി. ഇതിനിടെ പിന്നാലെ എത്തിയ സുഹൃത്തുക്കള്‍ അഭിലാഷിനെ വെള്ളത്തിലേക്ക് തള്ളിയിടുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച അഭിലാഷിനെ കാണാതായതിനെ തുടര്‍ന്ന് തെരച്ചിലില്‍ നടത്തുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് മൃതദേഹം വെള്ളക്കെട്ടില്‍ നിന്ന് കണ്ടെടുത്തത്.

Scroll To Top