Friday December 09, 2016
Latest Updates

പ്രണയവിവാഹം കഴിച്ചതിന് ഗര്‍ഭിണിയെ കല്ലെറിഞ്ഞ് കൊന്നു

പ്രണയവിവാഹം കഴിച്ചതിന് ഗര്‍ഭിണിയെ കല്ലെറിഞ്ഞ് കൊന്നു

ലാഹോര്‍: പ്രണയിച്ച് വിവാഹം കഴിച്ചതിനു പാകിസ്ഥാനില്‍ ഗര്‍ഭിണിയായ യുവതിയെ കല്ലെറിഞ്ഞു കൊന്നു. യുവതിയുടെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ചേര്‍ന്നാണ് യുവതിയെ കല്ലെറിഞ്ഞു കൊന്നത്. പട്ടാപ്പകല്‍ ലാഹോര്‍ ഹൈക്കോടതി പരിസരത്ത് വച്ചായിരുന്നു കൊലപാതകം. അച്ഛനും സഹോദരനും ഉള്‍പ്പെടെ യുവതിയുടെ ഇരുപതോളം ബന്ധുക്കളാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്.

യുവതിയുടെ ഭര്‍ത്താവിനും ആക്രമണത്തില്‍ പരുക്കേറ്റു. ഫര്‍സാന പര്‍വീന്‍ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീട്ടുകാരുടെ ആഗ്രഹത്തിന് വിരുദ്ധമായി മുഹമ്മദ് ഇക്ബാല്‍ എന്ന യുവാവിനെ വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് മുഹമ്മദ് അസീമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയ വിവാഹങ്ങളുടെ പേരില്‍ പാകിസ്ഥാനില്‍ നൂറു കണക്കിന് ദുരഭിമാനഹത്യകളാണ് പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം പാകിസ്ഥാനില്‍ ദുരഭിമാനഹത്യയില്‍ 869 സ്ത്രീകള്‍ കൊല്ലപ്പെട്ടു. കടുത്ത യാഥാസ്ഥിക മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലാണ് കൊടുതലായും ദുരഭിമാനഹത്യകള്‍ അരങ്ങേറുന്നത്. പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷനും അതാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനും ഈ ദുരാചാരത്തിനെതിരെ രംഗത്ത് വന്നിട്ടും മരണസംഖ്യ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല.

Scroll To Top