Sunday December 04, 2016
Latest Updates

പോളിംഗ് ശതമാനം കുറവ്,ഉച്ചവരെ വോട്ടു ചെയ്യാനെത്തിയത് 15 % മാത്രം 

പോളിംഗ് ശതമാനം കുറവ്,ഉച്ചവരെ വോട്ടു ചെയ്യാനെത്തിയത് 15 % മാത്രം 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രാദേശിക ഭരണസമിതികളിലേയ്ക്കും യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്കും ,നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് മുന്‍പ് ഡബ്ലിന്‍ നഗരത്തില്‍ മാത്രം വന്‍ തോതില്‍ വോട്ടിംഗ് നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.അതേ സമയം രാജ്യവ്യാപകമായി ലഭിച്ചിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് 12 മണി വരെ 15% പോളിംഗ് മാത്രമാണ് നടന്നിരിക്കുന്നത്.

 

(ഫോട്ടോ ::ലൂക്കനിലെ പോളിംഗ് ബൂത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ടും ഭാര്യ എല്‍സിയും വോട്ടു ചെയ്യുന്നു

(ഫോട്ടോ ::ലൂക്കനിലെ പോളിംഗ് ബൂത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ടും ഭാര്യ എല്‍സിയും വോട്ടു ചെയ്യുന്നു

ഡബ്ലിന്‍ നഗരത്തില്‍ അതിരാവിലെ മുതല്‍ മിക്കവാറും പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ ക്യൂ രൂപപ്പെട്ടിരുന്നു.20% പേര്‍ ഡബ്ലിനില്‍ വോട്ടു ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി .ആഫ്രിക്കന്‍ വംശജര്‍ തിങ്ങിപാര്‍ക്കുന്ന ഡബ്ലിന്‍ വെസ്റ്റ് പ്രദേശത്ത് കനത്ത പോളിംഗ് നടന്നു.

സൗത്ത് ,വെസ്റ്റ് കെറി മണ്ഡലങ്ങളില്‍ 25% പേരും രാവിലെ തന്നെ വോട്ടുചെയ്യാന്‍ എത്തിയിരുന്നു.കോര്‍ക്കില്‍ ഉച്ചവരെ 14% പേരാണ് വോട്ടിംഗിന് എത്തിയത്.ഗാള്‍വേയില്‍ ഗ്രാമമേഖലയില്‍ കാര്യമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്.20% പേര്‍ ഗാള്‍വേ വെസ്റ്റിലും ,കന്നിമാരയിലും വോട്ടുചെയ്യാനെത്തി.ഗാള്‍വേ സിറ്റി സെന്ററില്‍ ഉച്ചവരെ പോളിംഗ് 10 % മാത്രമായിരുന്നു. 

ഡോണഗലിലും 20% പോളിംഗ് നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.സ്ലൈഗോയില്‍ ഉച്ചയ്ക്ക് ശേഷമാവും പോളിംഗ് ശക്തമാവുകയെന്നതാണ് പതിവെന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ പറയുന്നു.രാവിലെ 15% പോളിംഗാണ് ഇവിടെ നടന്നത്.

ഡബ്ലിനിലെ താല ,ലൂക്കന്‍ ,ഫിംഗ്ലസ് ,ബ്ലാക്ക് റോക്ക് ,സ്വോര്‍ഡ്‌സ് ,ബൂമൌണ്ട് മേഖലകളില്‍ രാവിലെതന്നെ നിരവധി മലയാളികളും വോട്ടുചെയ്യാന്‍ എത്തിയിരുന്നു.രാത്രി 10 മണി വരെയാണ് പോളിംഗ്

Scroll To Top