Friday December 09, 2016
Latest Updates

പോളിംഗ് ഉദ്യോഗസ്ഥനായി സൂപ്പര്‍ താരം സന്തോഷ് പണ്ഡിറ്റും; താരത്തിന്റെ ഫോട്ടോ എടുത്തും ഓട്ടോഗ്രാഫ് വാങ്ങിയും ആരാധകര്‍

പോളിംഗ് ഉദ്യോഗസ്ഥനായി സൂപ്പര്‍ താരം സന്തോഷ് പണ്ഡിറ്റും; താരത്തിന്റെ ഫോട്ടോ എടുത്തും ഓട്ടോഗ്രാഫ് വാങ്ങിയും ആരാധകര്‍

കോഴിക്കോട്: നാളെ കോഴിക്കോട് ജില്ലയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ഒരു നിമിഷം അമ്പരക്കും. കാരണം മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരമാണ് അവിടെ പോളിംഗ് ഉദ്യോഗസ്ഥനായി എത്തിയിരിക്കുന്നത്. ആരാണ് ആ സൂപ്പര്‍ താരം എന്നാകും? സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ് ആണ് ആ സൂപ്പര്‍ താരം. കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പിലെ പോളിംഗ് ഉദ്യോഗസ്ഥനാണ് സന്തോഷ് പണ്ഡിറ്റ്.

ഇറിഗേഷന്‍ വകുപ്പിലെ ഒവര്‍സിയറായ പണ്ഡിറ്റ് ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുന്നത്. എന്നാല്‍ ഇത്രയും പ്രശസ്തനായ ശേഷം ഇത് ആദ്യമായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് എത്തുന്നത്. നാളെ പോളിങ്ങിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് ഇന്ന് സന്തോഷ് പണ്ഡിറ്റ് എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തെ കാണാന്‍ വന്‍ ജനകൂട്ടം തടിച്ച് കൂടിയിരുന്നു.

നാളെ ബൂത്തില്‍ വോട്ടു ഇല്ലാത്തവര്‍ കൂടി അദ്ദേഹത്തെ കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തന്നെ കാണാന്‍ എത്തിയവര്‍ക്ക് എല്ലാം താരം ഓട്ടോഗ്രാഫ് നല്‍കി, ചിലര്‍ ഒപ്പം നിന്ന് ഫോട്ടോ എടുത്തതിനു ശേഷമാണ് മടങ്ങിയത്. ഇംഗ്ലീഷിലും മലയാളത്തിലും നന്നായി സംസാരിക്കാന്‍ കഴിയുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നേതാക്കള്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തണമെന്നാണ് പണ്ടിറ്റിന്റെ അഭിപ്രായം. തന്നെ കാണാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്.

Scroll To Top