Saturday December 10, 2016
Latest Updates

പോര്‍ട്ട് ലീഷില്‍ ഇന്ന് വചന ശുശ്രൂഷയും,നൊവേനയും :ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ നേതൃത്വം നല്‍കും 

പോര്‍ട്ട് ലീഷില്‍ ഇന്ന് വചന ശുശ്രൂഷയും,നൊവേനയും :ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ നേതൃത്വം നല്‍കും 

പോര്‍ട്ട് ലീഷ് : വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിലുള്ള ഉപവാസ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും നിത്യസഹായ മാതാവിന്റെ നൊവേനയും, ശനിയാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 4.30 വരെ പോര്‍ട്ട് ലീഷിലെ സെന്റ് മേരിസ് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. 

എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വചനശുശ്രൂഷയും ശുശ്രൂഷകള്‍ക്ക്,ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ( OSB ),നേതൃത്വം നല്‍കും.കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിയിട്ടുണ്ട്.

രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാര്‍ത്ഥന, നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവയും നിത്യസഹായ മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോമോന്‍: 0879191532, 0899677080
സില്‍ജു: 0863408825, 0879458915
മോനച്ചന്‍ : 0877553271
ജ്യോതിഷ്: 0871384122
പ്രതീപ് : 0873159728

Scroll To Top