Sunday December 04, 2016
Latest Updates

പോര്‍ട്ട് ലീഷില്‍ ഉപവാസ പ്രാര്‍ത്ഥനയും, വചന ശുശ്രൂഷയും, നിത്യസഹായ മാതാവിന്റെ നൊവേനയും ശനിയാഴ്ച

പോര്‍ട്ട് ലീഷില്‍ ഉപവാസ പ്രാര്‍ത്ഥനയും, വചന ശുശ്രൂഷയും, നിത്യസഹായ മാതാവിന്റെ നൊവേനയും ശനിയാഴ്ച

പോര്‍ട്ട് ലീഷ് : വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ ഉപവാസ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും നിത്യസഹായ മാതാവിന്റെ നൊവേനയും, ശനിയാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 4.30 വരെ പോര്‍ട്ട് ലീഷിലെ St.Mary’s Parish Hall വെച്ച് നടത്തപ്പെടുന്നു. എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വചനശുശ്രൂഷയും ശുശ്രൂഷകള്‍ക്ക്, Rev. Fr.George Augustine(OSB), നേതൃത്വം നല്‍കും.കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുക്കുന്നു. 

രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാര്‍ത്ഥന, നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവ ഉണ്‍ടായിരിക്കുന്നതാണ്. നിത്യസഹായ മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. കുടുംബത്തോടെ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രൂഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലണ്‍ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. 

Please note the change of Venue:
Venue:St.Mary’s Parish Hall, Opposite,
Sts. Peter & Paul Church (1min,walk from church), 
Dublin Rd R445,Portlaoise,Co Laois,
പള്ളിയുടെ മുന്‍പില്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ട്. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ജോമോന്‍: 0879191532, 0899677080 
സില്‍ജു: 0863408825, 0879458915 
മോനച്ചന്‍ : 0877553271 
ജ്യോതിഷ്: 0871384122 
പ്രതീപ് : 0873159728

Scroll To Top