Saturday December 03, 2016
Latest Updates

പോര്‍ട്ട് ലീഷില്‍ ഉപവാസ പ്രാര്‍ത്ഥനയും, വചന ശുശ്രൂഷയും, നിത്യസഹായ മാതാവിന്റെ നൊവേനയും ശനിയാഴ്ച (05/04/2014)

പോര്‍ട്ട് ലീഷില്‍ ഉപവാസ പ്രാര്‍ത്ഥനയും, വചന ശുശ്രൂഷയും, നിത്യസഹായ മാതാവിന്റെ നൊവേനയും ശനിയാഴ്ച (05/04/2014)

പോര്‍ട്ട് ലീഷ് : വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ ഉപവാസ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും നിത്യസഹായ മാതാവിന്റെ നൊവേനയും, ശനിയാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 4.30 വരെ പോര്‍ട്ട് ലീഷിലെ സെന്റ് പോള്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വചനശുശ്രൂഷയുംനടത്തപ്പെടുന്നുണ്ട്.

ഈ ആഴ്ച്ചത്തെ ശുശ്രൂഷകള്‍ക്ക്, ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ (OSB), ഫാ.ടോമി , ബ്ര.ജോസ് പള്ളിപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.കുമ്പസാരത്തിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാര്‍ത്ഥന, നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

നിത്യസഹായ മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

കുടുംബത്തോടെ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രൂഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വോയിസ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു.

Please note the change of Venue

Venue:St.Paul’s School, Hall Opposite, Sts. Peter & Paul Church(Dublin Rd R445,Portlaoise,Co Laois, Ireland.)

People can park the car in front of the church or in the school.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോമോന്‍: 0879191532, 0899677080

സില്‍ജു: 0863408825, 0879458915

മോനച്ചന്‍ : 0877553271

ജ്യോതിഷ്: 0871384122

പ്രതീപ് : 0873159728

ജോമോന്‍ ജോസഫ് എന്നിസ്

 

Scroll To Top