Saturday December 03, 2016
Latest Updates

പോയത് യേസ് വോട്ടിന് ,ചെയ്തത് നോ വോട്ട് ! പിടിപ്പുകേട് കാരണം സര്‍ക്കാര്‍ പക്ഷം തോറ്റു

പോയത് യേസ് വോട്ടിന് ,ചെയ്തത് നോ വോട്ട് ! പിടിപ്പുകേട് കാരണം സര്‍ക്കാര്‍ പക്ഷം തോറ്റു

ഡബ്ലിന്‍ :സെനറ്റ് വേണ്ടെന്ന് മനസ്സില്‍ ഉറച്ചു വോട്ടു ചെയ്യാന്‍ പോയ ബഹുഭൂരിപക്ഷവും വോട്ടുചെയ്തത് സെനറ്റ് തുടരണമെന്ന് .ആശയക്കുഴപ്പങ്ങളുടെ പെരുമഴയായിരുന്നു എങ്ങും.അവസാനം റിസള്‍ട്ട് വന്നപ്പോള്‍ വലിയ പ്രതീക്ഷയോടെയിരുന്ന എന്ടാ കെന്നി സര്‍ക്കാര്‍ തോറ്റു .സര്‍വേ ഫലങ്ങള്‍ക്ക് വിപരീതമായ അട്ടിമറി .

.തെറ്റായ വോട്ടര്‍ കാര്‍ഡുകളുടെ വിതരണം മുതല്‍ തുടങ്ങിയിരുന്നു കുഴപ്പങ്ങള്‍ .മൂന്നു വര്‍ഷം മുന്‍പുള്ള വോട്ടര്‍ ലിസ്റ്റില്‍ ഉള്ളവര്‍ക്കായിരുന്നു ആദ്യം വോട്ടര്‍ കാര്‍ഡുകള്‍ അയച്ചത്

കഴിഞ്ഞ ദിവസം നടത്തിയ രണ്ട് റഫറണ്ടങ്ങള്‍ക്കും നല്‍കിയ പോളിംഗ് കാര്‍ഡുകള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതും വോട്ട് ശതമാനം കുറയാന്‍ കാരണമായതായി റിപ്പോര്‍ട്ടുകള്‍ രാജ്യവ്യാപകമായി പ്രചരിക്കുകയാണ്.

സര്‍ക്കാര്‍ നടത്തിയ കാംപെയിനിംഗ് ഫലവത്തായില്ലെന്നും, ഇതു ജനങ്ങളുടെ ഇടയില്‍ മതിപ്പുണ്ടാക്കാന്‍ സഹായകമായിരുന്നില്ലെന്നും പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.

വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ നിന്നും നല്‍കിയ രണ്ടു കാര്‍ഡുകളിലെ ‘യെസ്’ ഓര്‍ ‘നോ’ വോട്ടിംഗ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പല വോട്ടര്‍മാര്‍ക്കും മനസിലാവുകയും ചെയ്തില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രണ്ടു നിറത്തിലായി വിതരണം ചെയ്ത കാര്‍ഡുകളില്‍ പച്ച നിറത്തിലുള്ളത് കോര്‍ട്ട് ഓഫ് അപ്പീല്‍ റഫറണ്ടത്തിനുള്ളതും വെള്ള നിറത്തിലുള്ളത് സിനഡ് റഫറണ്ടത്തിനുമുള്ളതായിരുന്നു.

സിനഡ് വേണമോ വേണ്ടയോ എന്നുള്ള ചോദ്യത്തിന് വേണ്ട എന്നുത്തരം പറയാന്‍ വന്നവരെയും കാര്‍ഡുകളിലെ ‘യെസ്’ ഓര്‍ ‘നോ’ ചോദ്യങ്ങള്‍ കുഴപ്പിക്കുകയാണ് ചെയ്തത്.

വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വോട്ടു രേഖപ്പെടുത്തിയത് വെറും 35 ശതമാനം ആളുകള്‍ മാത്രം. ആദ്യ വട്ടം നടത്തിയ റഫറണ്ടവും 40 ശതമാനം മാത്രം വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടതിനാല്‍ പരാജയപ്പെട്ടിരുന്നു. രണ്ടാം വട്ടം നടത്തിയ റഫറണ്ടത്തിലും കുറഞ്ഞ നിരക്കിലാണ് വോട്ട് രേഖപ്പെടുത്തപ്പെട്ടത്.

പല സ്ഥലങ്ങളിലും അഞ്ചും ആറും ശതമാനം ആളുകള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് വോട്ടെടുപ്പ് രേഖപ്പെടുത്തിയത് കോര്‍ക്കിലും വെസ്റ്റ്‌ഫോര്‍ഡിലും ആണ് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവിടെ വോട്ട് രേഖപ്പെടുത്താനെത്തിയത്.
ബാലറ്റ് പേപ്പറിലെ ചോദ്യത്തില്‍ ജനങ്ങള്‍ക്ക് വന്ന സംശയമാണ് പലരെയും വോട്ടെടുപ്പില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.

Scroll To Top