Friday December 09, 2016
Latest Updates

പൊന്‍മുട്ടയിടുന്ന വൈന്‍ കുപ്പികള്‍ 

പൊന്‍മുട്ടയിടുന്ന വൈന്‍ കുപ്പികള്‍ 

യൂറോപ്പില്‍ വൈന് ഏറ്റവുമധികം നികുതി നല്‍കുന്നത് അയര്‍ലണ്ടുകാരെന്ന് റിപ്പോര്‍ട്ട്. ഐറിഷ് വൈന്‍ അസോസിയേഷനാണ് ഈ കണക്ക് പുറത്ത് വിട്ടത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ വൈന്‍ വില്‍പ്പന 8.2 ശതമാനം കുറഞ്ഞതായും വൈന്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 

750 മില്ലി വൈന്‍ ബോട്ടിലിന് അയര്‍ലണ്ടില്‍ ശരാശരി 3.48 യൂറോയാണ് വില ഈടാക്കുന്നത്. അയര്‍ലണ്ട് കഴിഞ്ഞാല്‍ ഏറ്റവുമധികം നികുതി ഈടാക്കുന്ന ബ്രിട്ടനില്‍ ഒരു ബോട്ടില്‍ വൈന് 2.68 യൂറോയും മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലണ്ടില്‍ ഒരു ബോട്ടില്‍ വൈന് 2.77 യൂറോയും വിലയാകും. അതേസമയം ജര്‍മനി, ഓസ്ട്രിയ, ഇറ്റലി, ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ പതിനഞ്ചോളം രാജ്യങ്ങളില്‍ വൈന് നികുതി ഇല്ല. 

അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈന് എക്‌സൈസ് നികുതി 62 ശതമാനം വര്‍ദ്ധിച്ചു. കനത്ത നികുതി വര്‍ദ്ധന മേഖലയെ പ്രതിസന്ധിയിലാക്കിയതായി ഐറിഷ് വൈന്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. നികുതി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപെട്ടു.വൈന്‍ കുടിയ്ക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും അയര്‍ലണ്ട് ആനുപാതികമായി മുന്‍പിലാണ്.ടാക്‌സ് കൂട്ടി കൂട്ടി പൊന്‍മുട്ട ഇടുന്ന താറാവിനെ കൊല്ലുന്നത് പോലെ തങ്ങളെ സര്‍ക്കാര്‍ നശിപ്പിക്കുകയാനെന്നാണ് വൈന്‍ ഉത്പാദകരും വ്യാപാരികളും പറയുന്നത്

Scroll To Top