Friday December 02, 2016
Latest Updates

പൊന്നാനിയിലും യുഡിഎഫ് പരാജയഭീതിയില്‍; കോണ്‍ഗ്രസുകാര്‍ പാലം വലിച്ചെന്ന് ഡിസിസി റിപ്പോര്‍ട്ട്

പൊന്നാനിയിലും യുഡിഎഫ് പരാജയഭീതിയില്‍; കോണ്‍ഗ്രസുകാര്‍ പാലം വലിച്ചെന്ന് ഡിസിസി റിപ്പോര്‍ട്ട്

മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലും യുഡിഎഫ് പരാജയഭീതിയില്‍. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാകക്ല്‍ സജീവമായിരുന്നില്ലെന്ന് ഡിസിസിയുടെ റിപ്പോര്‍ട്ട്. കെപിസിസിക്ക് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഡിസിസിയുടെ സ്വയം വിമര്‍ശനം.  റിപ്പോര്‍ട്ട്  നാളെ കെപിസിക്ക് കൈമാറും.

ഭൂരിപക്ഷം കുറഞ്ഞാലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ സജീവമാല്ലാതിരുന്നതിനാല്‍ ജയിച്ചാലും ഭൂരിപക്ഷം കുത്തനെ കുറയുമെന്നാണ് റിപ്പോര്‍ട്ട്.  മലപ്പുറം ജില്ലയുടെ പല മേഖലകളിലും കോണ്‍ഗ്രസ് ലീഗ് തര്‍ക്കം നിലനില്ക്കുന്നുണ്ട്. ഇതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കാതിരുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോണ്‍ഗ്രസ് ലീഗ് തര്‍ക്കം പരിഹരിക്കാന്‍ ശ്രമം നടന്നെങ്കിലും പലയിടത്തും ഇത് പരിഹരിക്കാന്‍ കഴിഞ്ഞില്ല. ചില മേഖലകളില യൂത്ത് കോണ്‍ഗ്രസുകാര്‍ ഇടതു സ്വതന്ത്രന്‍ അബ്ദുറഹ്മാന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടു പരസ്യമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതാണ് ജില്ലയിലെ യുഡിഎഫ് ക്യാമ്പില്‍ ആശങ്ക പരത്തുന്ന ഘടകം.

ലീഗുമായുള്ള തര്‍ക്കത്തില്‍ അതൃപ്തരായ കോണ്‍ഗ്രസുകാര്‍  പഴയ കോണ്‍ഗ്രസുകാരനായ അബ്ദുറഹ്മാന് വോട്ട് മറിച്ചിട്ടുണ്ടാകുമോ എന്നാണു ആശങ്ക. പൊന്മുണ്ടയിലാണ് ഏറ്റവും ശക്തമായ വിമത പ്രവര്‍ത്തനം നടന്നത്. പൊന്മുണ്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ അബ്ദുറഹ്മാന് വേണ്ടി രംഗത്ത് ഇറങ്ങി. ഇടി മുഹമ്മദ്  ബഷീര്‍ യുഡിഎഫ് എംപിയാണെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചിട്ടില്ല എന്നാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി.

മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഭവനസന്ദര്‍ശനങ്ങളിലും സ്ഥാനാര്‍ഥിയുടെ പര്യടനത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനിന്നു. എന്തായാലും ആരൊക്കെ പാലം വലിച്ചിട്ടുണ്ടെന്ന് പതിനാറിന് വോട്ട് എണ്ണുമ്പോള്‍ അറിയാം.

Scroll To Top