Friday December 09, 2016
Latest Updates

പൊതു തിരഞ്ഞെടുപ്പ് :റൈറ്റ് റ്റു വാട്ടര്‍ പ്രസ്ഥാനം പ്രധാന രാഷ്ട്രീയ കക്ഷികളില്‍ ഒന്നാവുമെന്ന് സൂചനകള്‍ 

പൊതു തിരഞ്ഞെടുപ്പ് :റൈറ്റ് റ്റു വാട്ടര്‍ പ്രസ്ഥാനം പ്രധാന രാഷ്ട്രീയ കക്ഷികളില്‍ ഒന്നാവുമെന്ന് സൂചനകള്‍ 

ഡബ്ലിന്‍ :കൂടുതല്‍ ബൃഹത്തായ കര്‍മ്മ മേഖലകളിലേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നയരൂപീകരണത്തിനായി റൈറ്റ് റ്റു വാട്ടര്‍ സംഘടനകളുടെ രണ്ടാമത് യോഗം ശനിയാഴ്ച്ച ഡബ്‌ളിനില്‍ നടന്നു.ഇതോടെ റൈറ്റ് ടു വാട്ടര്‍ സംഘടനകള്‍ അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ കക്ഷികളില്‍ ഒന്നായി മാറുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.രാജ്യത്തിന്റെ മുക്കിലും മൂലയിലും സംഘടന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ പുരോഗമനപരമായ ഐറിഷ് സര്‍ക്കാറിനായുള്ള നയരൂപീകരണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയ യോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി 300ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

റൈറ്റ് റ്റു വാട്ടര്‍ യൂണിയനുകളായ മാന്‍ഡേറ്റ്, സിവില്‍ ആന്‍ഡ് പബ്ലിക് സര്‍വ്വീസ് യൂണിയന്‍, കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, യുണൈറ്റ് ആന്‍ഡ് ദി ഓപ്പറേറ്റീവ് പ്‌ളാസ്റ്ററേഴ്‌സ് ആന്‍ഡ് അലൈഡ് ട്രേഡ് സൊസൈറ്റി ഓഫ് അയര്‍ലണ്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം, ഹൗസിങ്ങ്, ആരോഗ്യം, കടമെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകള്‍ കഴിഞ്ഞ ആറാഴ്ച്ചകളായി തയ്യാറാക്കിയ 120 നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇതോടെ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമായ വാട്ടര്‍ ചാര്‍ജുകള്‍ ഒഴിവാക്കലിനു പുറമെ, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പലിശകളില്‍ ബാങ്കുകള്‍ക്കുള്ള വീറ്റോ അധികാരം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായും സംഘടന പ്രവര്‍ത്തിക്കും.

മെയ് മാസമാദ്യം കൂടുതല്‍ ബൃഹത്തായ നയരേഖകള്‍ രൂപീകരിക്കുക എന്ന ലക്ഷ്യവുമായി ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച്ച നടന്നത്. നീക്കം ഇപ്പോള്‍ ചിതറി നില്‍ക്കുന്ന ഇടതു പാര്‍ട്ടികളെ ഒരുമിപ്പിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മാന്‍ഡേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ഗ്‌ലാസ് പ്രത്യാശ പ്രകടിപ്പിച്ചു. വ്യതസ്ഥമായ തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Scroll To Top