Friday December 09, 2016
Latest Updates

പൊതുസ്ഥലത്തു പുകവലിച്ച് പിടിക്കപ്പെട്ടാന്‍ പിഴ 20,000 ആയി ഉയര്‍ത്തണമെന്ന് ശിപാര്‍ശ

പൊതുസ്ഥലത്തു പുകവലിച്ച് പിടിക്കപ്പെട്ടാന്‍  പിഴ 20,000 ആയി ഉയര്‍ത്തണമെന്ന് ശിപാര്‍ശ

ന്യൂഡല്‍ഹി: പൊതുസ്ഥലത്തു പുകവലിച്ചു പിടിക്കപ്പെട്ടാന്‍ ഇനി പിഴ 20,000. രാജ്യത്ത് വര്‍ധിച്ചു വരുന്ന പുകവലി ആസക്തി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ലഭിച്ചു.

ഇനി മുതല്‍ പൊതുസ്ഥലത്ത് പുകവലിച്ച് പിടിക്കപ്പെട്ടാല്‍ പിഴ 200 ല്‍ നിന്ന് 20,000 ആയി ഉയര്‍ത്തണമെന്നും സിഗരറ്റ് പായ്ക്കറ്റ് പൊട്ടിച്ചുള്ള വില്‍പ്പന വേണ്ടെന്നുമാണ് പ്രധാന ശുപാര്‍ശ.

കുട്ടികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സിഗരറ്റ് വില്‍ക്കുന്ന പ്രായപരിധി 18 ല്‍ നിന്ന് 25 ആക്കി ഉയര്‍ത്താനു ശുപാര്‍ശയുണ്ട്. കൂടാതെ സിഗരറ്റ് പായ്ക്കറ്റിന് പുറത്തെ മുന്നറിയിപ്പ് സൂചകങ്ങള്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കണമെന്നും നിര്‍ദേശമുണ്ട്. സിഗരറ്റ് പായ്ക്കറ്റിന്റെ 40 ശതമാനത്തോളമാണ് ഇപ്പോഴുള്ള മുന്നറിയിപ്പ്. ഇത് 80 ശതമാനമാക്കണമെന്നാണ് ശുപാര്‍ശ.

മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാത്ത കമ്പനികളുടെ മേല്‍ ചുമത്തുന്ന പിഴ ഇപ്പോഴുള്ള 5,000 ല്‍ നിന്ന് 50,000 ആയി ഉയര്‍ത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ദില്ലി സര്‍ക്കാറില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രമേഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പാനല്‍ കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍റ്റ് സമര്‍പ്പിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇത് ബില്ലായി അവതരിപ്പിക്കാനും ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Scroll To Top