Friday December 09, 2016
Latest Updates

പൊതുവിപണിയില്‍ അറിയിക്കാതെ നാമ വിറ്റഴിച്ചത് 26 പ്രോപ്പര്‍ട്ടികള്‍

പൊതുവിപണിയില്‍ അറിയിക്കാതെ നാമ വിറ്റഴിച്ചത് 26 പ്രോപ്പര്‍ട്ടികള്‍

ഡബ്ലിന്‍: ദി നാഷണല്‍ അസറ്റ് മാനെജ്‌മെന്റ് ഏജന്‍സി അഥവാ നാമ പൊതുവിപണി യില്‍ അറിയിക്കാതെ 26 പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. കണ്‍ട്രോലര്‍
ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം
വ്യക്തമായത്. 2010-2012 കാലയളവിലാണ് വില്‍പ്പന നടന്നത്. അതേസമയം
പൊതുവിപണിയില്‍ പരസ്യം ചെയ്യാതെ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചതിന് നാമ നല്കിയ
കാരണങ്ങള്‍ വിശ്വസനീയമാണെന്നു സി എ ജി അധികൃതര്‍ പറഞ്ഞു.

വിപണിയില്‍ ഭവന പ്രതിസന്ധിയുണ്ടാകും മുന്‍പേ പതിനഞ്ചോളം പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചതില്‍ നിന്ന് 151 മില്യന്‍ യൂറോ സമാഹരിച്ചതായി  നാമ റിപ്പോര്‍ട്ട് ചെയ്തു. ആറു പ്രോപ്പര്‍ട്ടികള്‍ അയര്‍ലണ്ടിലെയും  ബ്രിട്ടനിലെയും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കാണ് വിറ്റത്. ഈ വില്പ്പനയിലൂടെ 12.1 മില്യന്‍ യൂറോ സമാഹരിച്ചു. പ്രോപ്പര്‍ട്ടികള്‍ വിറ്റഴിക്കുന്നതിന് ബിഡര്‍മാരെ തെരഞ്ഞെടുത്തത് എങ്ങനെയെന്നു ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് സി എ ജി അധികൃതര്‍ പറഞ്ഞു.

അതേസമയം തിരികെ വിപണിയില്‍ വച്ചിരുന്നെങ്കില്‍ ഈ പ്രോപ്പര്‍ട്ടികളുടെ വില
ഇടിയുമായിരുന്നെന്നും നാമ നിരീക്ഷിക്കുന്നു. വിറ്റഴിച്ച പ്രോപ്പര്‍ട്ടികളില്‍നിന്ന്  എന്തുമാത്രം ലാഭം ലഭികുന്നുണ്ടെന്നു അറിയാനും നാമയ്ക്ക്
സംവിധാനമില്ല. യുകെയിലും അയര്‍ലണ്ടിലുമായി നാമ കഴിഞ്ഞ വര്‍ഷം 10.5 മില്യന്‍
യൂറോയുടെ പ്രോപ്പര്‍ട്ടികള്‍ വിപണിയില്‍ വില്പ്പനയ്ക്ക് വച്ചിരുന്നു.

Scroll To Top