Sunday December 04, 2016
Latest Updates

പൊതുയോഗത്തിനിടെ ബേദി പൊട്ടിക്കരഞ്ഞു

പൊതുയോഗത്തിനിടെ ബേദി പൊട്ടിക്കരഞ്ഞു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പൊട്ടിക്കരഞ്ഞു. ബുധനാഴ്ച രാവിലെ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നടന്ന റോഡ് ഷോയ്ക്ക് ഇടയിലാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥ കൂടിയായ ബേദി വികാരാധീനയായത്.

ജനങ്ങളുടെ സ്‌നേഹം കാണുന്‌പോള്‍ തനിക്ക് അത് പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ബേദി പറഞ്ഞു. തന്റെ ഗവണ്‍മെന്റ് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ സ്‌നേഹമെല്ലാം തിരികെ നല്‍കുമെന്നും ഡല്‍ഹി നിവാസികള്‍ക്ക് വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും ബേദി വ്യക്തമാക്കി.

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയും അഴിമതി വിരുദ്ധ പ്രവര്‍ത്തകയുമായ കിരണ്‍ ബേദി അടുത്തിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജനുവരി 15നാണ് ബേദിയെ ഡല്‍ഹിയിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്

Scroll To Top