Monday December 05, 2016
Latest Updates

പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ലൂസിന്‍ഡ ക്രീഗ്ടണ്‍

പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ലൂസിന്‍ഡ ക്രീഗ്ടണ്‍

ഡബ്ലിന്‍: വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ലൂസിന്‍ഡ ക്രീഗ്ടണ്‍ . ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ക്രീഗ്ടണ്‍ ഇക്കാര്യം പറഞ്ഞത്. രണ്ടാഴ്ച മുമ്പാണ് മുന്‍പാണ് ക്രീഗ്ടണ്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇനിയും പേരിട്ടിട്ടില്ലാത്ത പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കാന്‍ നൂറു കണക്കിന് പേര്‍ സന്നദ്ധത അറിയിച്ചതായി ക്രീഗ്ടണ്‍ വെളിപ്പെടുത്തി. 1900 പേര്‍ പാര്‍ട്ടിയോട്‌ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചതായും ക്രീഗ്ടണ്‍ അറിയിച്ചു.

എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞത് ഒരു സ്ഥാനാര്‍ത്ഥിയെങ്കിലും പാര്‍ട്ടിമത്സരിപ്പിക്കും. എന്നാല്‍ ചില മണ്ഡലങ്ങളില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ക്രീഗ്ടണ്‍വ്യക്തമാക്കി. ക്ലെയര്‍, ഡൊണെഗല്‍, കാര്‍ലോ മേഖലകളിലാണ് ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനുള്ള സാധ്യത.

Scroll To Top