Friday December 02, 2016
Latest Updates

പൊണ്ണത്തടി.. 2030ലെ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്‍മാര്‍ അയര്‍ലണ്ടില്‍

പൊണ്ണത്തടി.. 2030ലെ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്‍മാര്‍ അയര്‍ലണ്ടില്‍

അടുത്ത ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടിലെ 90 ശതമാനം ചെറുപ്പക്കാരും പൊണ്ണത്തടിയന്‍മാരായി തീരുമെന്ന് പഠനറിപ്പോര്‍ട്ട്. 2030ഓടുകൂടി അയര്‍ലണ്ടിലെ പൊണ്ണത്തടിയന്‍മാര്‍ വര്‍ദ്ധിക്കുമെന്നാണ് പുതുതായി പുറത്തിറങ്ങിയ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. ആ കാലയളവിനുള്ളില്‍ പത്തില്‍ ഒന്‍പതു ചെറുപ്പക്കാരും പൊണ്ണത്തടി നിമിത്തം കഷ്ടതകള്‍ അനുഭവിച്ചുതുടങ്ങുമെന്നാണ് പഠനത്തില്‍ തെളിയുന്നത്.

അമിതവണ്ണവും പൊണ്ണത്തടിയും കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം 2030ഓടുകൂടി അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുമെന്ന് പഠനം നടത്തിയ കോര്‍ക്ക് യൂനിവേഴ്‌സിറ്റി കോളേജിലെ പബ്ലിക് ഹെല്‍ത്ത് പ്രൊഫസറായ ഇവാന്‍ ജെ പെറി പറഞ്ഞു.
ഏകദേശം 70ഓളം രാജ്യങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. അയര്‍ലണ്ടിന്റെ കാര്യത്തില്‍ ലഭിച്ച റിസല്‍ട്ട് മുന്‍കരുതല്‍ എടുക്കാനുള്ള മുന്നറിയിപ്പായി ഓണ്‍ലൈന്‍ ഹെല്‍ത്ത് ജേര്‍ണലായ പ്ലസ് വണില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പൊണ്ണത്തടി നിമിത്തം വന്നു ഭവിക്കാന്‍ പോകുന്ന രോഗങ്ങളും കുറവല്ല. ഹൃദയസംബന്ധമായ അസുഖങ്ങളും ഡയബെറ്റിസും കാന്‍സറും എല്ലാറ്റിനുമുള്ള സാധ്യതയാണ് പൊണ്ണത്തടിയിലൂടെ ഒരുക്കിക്കൊടുക്കുന്നതെന്നും പഠനം പറയുന്നു.
2030 ആവുമ്പോഴേക്കും ഇത്തരം രോഗങ്ങള്‍ കാരണം ചികിത്സാ ചിലവായി 5.4 ബില്ല്യണ്‍ യൂറോയോളമെങ്കിലും വരുമെന്നാണ് പഠനത്തില്‍ പറഞ്ഞിരിക്കുന്നത്.
പറഞ്ഞിരിക്കുന്ന കണക്കുകള്‍ അതേപോലെ വന്നാല്‍ അയര്‍ലണ്ടിലെ പൊണ്ണത്തടിയന്‍മാരുടെ എണ്ണം 3.5മില്ല്യണ്‍ കവിയുമെന്നാണ് സൂചന. ഇതില്‍ 19ശതമാനംപേര്‍ മാത്രമായിരിക്കും 65 വയസ്സിനു മുകളിലുള്ളവര്‍.
പുരുഷന്‍മാരാണ് കൂടുതല്‍ പൊണ്ണത്തടിയന്‍മാരായി ഉണ്ടാവുകയെന്നും പഠനത്തില്‍ പറയുന്നു. ഇവരെ അപേക്ഷിച്ച് സ്ത്രീകളിലെ പൊണ്ണത്തടി കുറവായിരിക്കും.
ഭക്ഷണകാര്യങ്ങളിലും ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധക്കുറവിനും നിയന്ത്രണം വെക്കാനായി ലഭിക്കുന്ന മുന്നറിയിപ്പായി ഇതിനെ കാണാം.

Scroll To Top