Monday December 05, 2016
Latest Updates

പൊണ്ണത്തടി കുറയ്ക്കാന്‍ മധുര പാനിയത്തിന് ടാക്‌സ് വേണമെന്ന് ഡോക്റ്റര്‍മാര്‍

പൊണ്ണത്തടി കുറയ്ക്കാന്‍ മധുര പാനിയത്തിന് ടാക്‌സ് വേണമെന്ന് ഡോക്റ്റര്‍മാര്‍

മധുരപാനീയങ്ങള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍ രംഗത്ത്. പൊണ്ണത്തടിക്ക് കാരണക്കാരനാവുന്ന മധുരപാനീയങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ശതമാനമെങ്കിലും ടാക്‌സ് ഏര്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്ത ബജറ്റവതരണത്തില്‍ മധുരപാനീയങ്ങള്‍ക്കു കൂടി ടാക്‌സ് ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസീഷ്യന്‍സിന്റെ (ആര്‍സിപിഐ) ഒബേസിറ്റിയുടെ പോളിസി ഗ്രൂപ്പാണ് മുന്നോട്ടുവന്നിരിക്കുന്നത്.

മധുരപാനീയങ്ങളുടെ വില്‍പനയെക്കുറിച്ചും ഇത്തരം വിതരണങ്ങള്‍ കുട്ടകളില്‍ കൂടുതല്‍ എത്തിച്ചേരുന്നതിനെ കുറിച്ചും വിശദമായ പഠനക്കുറിപ്പും സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചുകഴിഞ്ഞു.

ഇത്തരം മധുരപാനീയങ്ങള്‍ പോഷകഗുണമുള്ള ആഹാരമല്ലെന്നും സംഘം വാദിക്കുന്നു. കണക്കുകള്‍ അനുസരിച്ച് നാലില്‍ ഒരു വിഭാഗം ഐറിഷ് സ്‌കൂള്‍ കുട്ടികളിലും പൊണ്ണത്തടി കാണപ്പെടുന്നതായും ഇതിനു കാരണമാകുന്ന ഇത്തരം പാനീയങ്ങള്‍ക്കും
ഭക്ഷണങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവരണം എന്നാണ് സെയിന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെയും സെയിന്റ് കൊളംസില്‍സ് ഹോസ്പിറ്റലിലെയും ഫിസീഷ്യനും എന്റോക്രിനോളജിസ്റ്റും, ആര്‍സിപിഐയുടെ പോളിസി ഗ്രൂപ്പ് അംഗവുമായ പ്രൊഫസര്‍ ഡൊനാല്‍ ഒ’ഷിയ അഭിപ്രായപ്പെട്ടു.

കുട്ടികളില്‍ കാണപ്പെടുന്ന പൊണ്ണത്തടിയെ ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ യൂണിയനും ഗുരുതരമായ ആരോഗ്യ പ്രശ്‌നമായി തന്നെയാണ് പരിഗണിക്കുന്നത്. മധുരപാനീയങ്ങള്‍ അയര്‍ലണ്ടിലും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നു തന്നെയാണെന്നും അതേപോലെ ഇതിന്റെ വിതരണവും ഇവിടെ അധികമാണെന്നും ഒ’ഷിയ പറഞ്ഞു.

സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ആളുകളും സ്ഥാപനങ്ങളും ഇത്തരം പാനീയങ്ങളുടെ പരസ്യത്തിന് ഉപയോഗിക്കപ്പെടുന്നതായും ഇത് ഭാവിയിലെങ്കിലും നിര്‍ത്തലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

്ധുരപാനീയങ്ങള്‍ക്കേര്‍പ്പെടുത്തുന്ന 20 ശതമാനം ടാക്‌സ് വര്‍ദ്ധനവ് നേരിട്ടല്ലെങ്കിലും പൊണ്ണത്തടി അയര്‍ലണ്ടില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതിനാല്‍ ഈ ആവശ്യത്തെ പിന്താങ്ങുമെന്നും കാതറിന്‍ കൂട്ടിച്ചേര്‍ത്തു.
പൊണ്ണത്തടി അകറ്റാന്‍ രാജ്യം 2009ല്‍ ചിലവാക്കിയത് 1.13 ബില്ല്യണ്ട യൂറോ ആണെന്ന് ആര്‍സിപിഐ കണക്കാക്കുന്നു. ഇതേക്കുറിച്ച് പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആര്‍സിപിഐ ഒക്ടോബര്‍ 15ന് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡബ്ലിന്‍ 2ലെ കില്‍ഡെയര്‍ സ്ട്രീറ്റില്‍ വച്ച് വൈകിട്ട് 6.20നാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

എങ്കിലും മധുരപാനിയങ്ങള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഒരു വിഭാഗം ടി ഡി മാര്‍ എതിര്‍ക്കുന്നുണ്ട്

Scroll To Top