Saturday December 10, 2016
Latest Updates

പൈലറ്റ് സമരം: ലുഫ്ത്താന്‍സ 3800 സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്തു; 425,000 യാത്രക്കാരെ ബാധിക്കും

പൈലറ്റ് സമരം: ലുഫ്ത്താന്‍സ 3800 സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്തു; 425,000 യാത്രക്കാരെ ബാധിക്കും

ഡബ്ലിന്‍ :ഈ ആഴ്ചാവസാനം പൈലറ്റ്മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ 3,800 വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യാന്‍ വ്യോമഗതാഗത രംഗത്തെ പ്രമുഖരായ ലുഫ്ത്താന്‍സാ തീരുമാനിച്ചു. ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളാണ് ക്യാന്‍സല്‍ ചെയ്തതിനെ തുടര്‍ന്ന് ദുരിതത്തിലായത് 425,000 വരുന്ന യാത്രക്കാരാണ്. ജര്‍മ്മുന്‍ വ്യോമഗതാഗത രംഗത്തെ ഏറ്റവും പ്രമുഖരായ ലുഫ്ത്താന്‍സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമാകും ഇതെന്നാണ് പ്രതീക്ഷ.

സമരം തുടങ്ങുന്നത് ബുധനാഴ്ചയാണെങ്കിലും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചത്തെ ചില ഫ്‌ലൈറ്റുകള്‍കൂടി റദ്ദാക്കിയിട്ടുണ്ട്. ലുഫ്താന്‍സ , ലുഫ്താന്‍സാ കാര്‍ഗോ, കമ്പനിയുടെ ജര്‍മ്മന്‍ വിംഗിലെ ഒട്ടു മിക്ക സര്‍വീസുകളെയും ബാധിച്ചിരിക്കുകയാണ്. പൊതുമേഖലയിലെ തങ്ങളുടെ ജീവനക്കാര്‍ പണി മുടക്കിയതിനെ തുടര്‍ന്ന് ലുഫ്ത്താന്‍സയുടെ നൂറ് കണക്കിന് സര്‍വീസുകള്‍ കഴിഞ്ഞയാഴ്ച ക്യാന്‍സല്‍ ചെയ ്തിരുന്നു. ഏഴ് ജര്‍മ്മന്‍ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ വിവിധ വിഷയം ഉന്നയിച്ച് നടത്തിയ സമരമായിരുന്നു കമ്പനിക്ക് തിരിച്ചടിയായത്.

ഏപ്രില്‍ 2 മുതല്‍ 4 വരെയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. സമരത്തിന്റെ ഭാഗമായി പൈലറ്റുമാര്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കും. വെരെയ്‌നിംഗങ് കോക്പിറ്റ് എന്ന സംഘടനയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ലുഫ്ത്താന്‌സയുടെ 5,400 പൈലറ്റുമാരില്‍ കൂടുതല്‍ പേരും ഈ യൂണിയനിലുള്ളവരാണ്. നേരത്തേയുള്ള വിരമിക്കല്‍ സംബന്ധിച്ച കമ്പനിയുടെ പുതിയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമരത്തെ തുടര്‍ന്ന് 4,300 വിമാനങ്ങളെയാണ് സമരം ബാധിക്കുക. ലുഫ്ത്താന്‍സാ കാര്‍ഗോ വിമാന വിഭാഗത്തിലെ 31 ല്‍ 23 വിമാനങ്ങളടെ സര്‍വീസുകളെയും സമരം ബാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Scroll To Top