Friday December 09, 2016
Latest Updates

പൈലറ്റിന് അസുഖം, യാത്രക്കാരന്‍ വിമാനത്തിന്റെ സഹ പൈലറ്റായി

പൈലറ്റിന് അസുഖം, യാത്രക്കാരന്‍ വിമാനത്തിന്റെ സഹ പൈലറ്റായി

ഡബ്ലിന്‍  :അസുഖം വന്ന പൈലറ്റിന് പകരക്കാരനായി യാത്രക്കാരന്‍. ജെംബോ ജെറ്റ് വിമാനത്തിന്റെ പൈലറ്റാണ് ഡ്യൂട്ടിയിലില്ലാതിരുന്ന യാത്രക്കാരനായ പൈലറ്റിനോട് എമര്‍ജന്‍സി ലാന്‍ഡിംഗിന് സഹായിക്കാന്‍ അഭ്യര്‍ദ്ധിച്ചത്.
ന്യുവാര്‍ക്കില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറക്കുകയായിരുന്ന ലുഫ്താന്‍സ 747 ചില സ്റ്റാഫംഗങ്ങള്‍ക്ക് തലവേദനയും ശര്‍ദ്ദിലും വരികയായിരുന്നു. അസുഖം പിടിപെട്ടവര്‍ക്ക് മെഡിക്കല്‍ സുരക്ഷ നല്‍കേണ്ടത് അത്യാവശ്യവും. അറ്റ്‌ലാന്റിക് പാതിയോളം കടന്നുകഴിഞ്ഞിരുന്നു. എമര്‍ജന്‍സി ലാന്‍ഡിംഗിന് ഒടുവില്‍ ഡബ്ലിനിലേക്ക് തിരിച്ചുവിടാനാണ് പൈലറ്റ് തീരുമാനിച്ചത്. എന്നാല്‍ സഹ പൈലറ്റിന്റെ കടമകള്‍ നിര്‍വഹിക്കാന്‍ ആളില്ലായിരുന്നു.
ബോയിംഗ് 747 വിമാനത്തില്‍ 266യാത്രക്കാരും 16 സ്റ്റാഫുകളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ കൂട്ടത്തിലുള്ള ഡ്യൂട്ടിയിലില്ലാത്ത പൈലറ്റിനെ കണ്ടുപിടിച്ചാണ് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചതെന്ന് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് (എഎഐയു) അറിയിച്ചു.
46കാരനായ ഈ പൈലറ്റിന് ചെറിയ ബോയിംഗ് വിമാനങ്ങള്‍ ഓടിച്ചും മറ്റ് എയര്‍ലൈനുകളില്‍ ജോലി ചെയ്തുമുള്ള പരിചയമുണ്ടായിരുന്നു. ലുഫ്താന്‍സ ക്യാപ്റ്റന്‍ കണ്ടുപിടിച്ച ‘യാത്രക്കാരന്‍ പൈലറ്റിന്റെ’ പൈലറ്റ് ലൈസന്‍സും മറ്റും പരിശോധിച്ചിരുന്നു. അതിനു ശേഷമാണ് അസുഖം വന്ന സഹ പൈലറ്റിനു പകരമായി സഹായിക്കാന്‍ ആവശ്യപ്പെട്ടതെന്നും എഎഐയു പറഞ്ഞു.
ഡ്യൂട്ടിയില്‍ പ്രവേശിച്ചതിനു ശേഷം വേണ്ട നിര്‍ദ്ദേശങ്ങളും കാര്യങ്ങളും ക്യാപ്റ്റന്‍ തന്നെ നല്‍കുകയും ചെയ്തു.
ഒടുവില്‍ യാതൊരു പ്രശ്‌നവും തടസവും കൂടാതെ തന്നെ ഡബ്ലിനില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കുകയും ചെയ്തു.
ഒഫ്ഡ്യൂട്ടിയിലായിരുന്ന പൈലറ്റിനോട് സഹായം ചോദിച്ചതില്‍ തെറ്റില്ലെന്നും ജെംബോ ജെറ്റ് പോലുള്ള വലിയ വിമാനങ്ങള്‍ ഓടിച്ചുള്ള പരിചയമില്ലെങ്കിലും ചെറിയ വിമാനങ്ങള്‍ ഓടിച്ചുള്ള അനുഭവസമ്പത്ത് അയാള്‍ക്കുണ്ടെന്നും എഎഐയു പറഞ്ഞു.
വിമാനത്തിന്റെ വലിപ്പവും എന്‍ജിനുകളുടെ എണ്ണവും പ്രവര്‍ത്തനങ്ങളും എല്ലാം വ്യത്യസ്തമാണ്. എന്നിരുന്നാലും ഇത്തരത്തില്‍ ഒരു പൈലറ്റിനെ ആശ്രയിച്ചത് മികച്ച തീരുമാനമായിമാറിയെന്നും എഎഐയു പറഞ്ഞു.
മികച്ച രീതിയില്‍ തന്നെയാണ് ക്യാപ്റ്റന്‍ പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കിത്തീര്‍ത്തതെന്ന് എഎഐയു പറഞ്ഞു.
ക്യാപ്റ്റന്‍ തിരഞ്ഞെടുത്ത യാത്രക്കാരന്‍ വിമാനം ഓടിക്കാനുള്ള കൃത്യമായ ലൈസന്‍സ് കെയിലുണ്ടായിരുന്ന ആളായിരുന്നുവെന്ന് ലുഫ്താന്‍സ വക്താവ് അറിയിച്ചു.like-and-share

Scroll To Top