Sunday December 04, 2016
Latest Updates

പൈപ്പ് കണക്ഷനിലെ ലീക്ക് അടയ്ക്കാനും ഇനി പണം നല്‍കേണ്ടി വരും

പൈപ്പ് കണക്ഷനിലെ ലീക്ക് അടയ്ക്കാനും ഇനി പണം നല്‍കേണ്ടി വരും

ഡബ്ലിന്‍: പൈപ്പ് കണക്ഷനിലെ ലീക്ക് അടയ്ക്കാനും ഇനി പണം നല്‍കേണ്ടി വരും. ലീക്ക് അടയ്ക്കാന്‍ 188 യൂറോ ചാര്‍ജ് ഈടാക്കുമെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. ആദ്യത്തെ തവണ ലീക്ക് ശരിയാക്കുന്നത് സൗജന്യമായിരിക്കും. തുടര്‍ന്നുള്ള അവസരങ്ങളില്‍ പണം കൊടുക്കേണ്ടി വരും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഐറിഷ് വാട്ടര്‍ എനര്‍ജി റെഗുലേഷന്‍ കമ്മീഷന് കൈമാറി.

സാധാരണ പ്രവര്ത്തി സമയം കഴിഞ്ഞുള്ള റിപ്പയര്‍ ജോലികള്‍ക്ക് 282 യൂറോ ഈടാക്കും. പ്രവര്‍ത്തി സമയം കഴിഞ്ഞുള്ള ജോലികള്‍ക്ക് മണിക്കൂറില്‍ 141 യൂറോ അധികം ഈടാക്കാനനാണ് നീക്കം. ജല സമ്മര്‍ദ്ദം അളക്കാന്‍ 220 യൂറോയും സ്‌പെഷ്യല്‍ വാട്ടര്‍ മീറ്റര്‍ റീഡിംഗിന് 17 യൂറോയും ചാര്‍ജ് ആകും. പൊതു സ്ഥലങ്ങളിലെ പൈപ്പ് ലൈനിലെ ലീക്കിന് പൊതുജനം പണം നല്‍കേണ്ടതില്ല. എന്നാല്‍ മാര്‍ക്കറിനു അപ്പുറമുള്ള ലീക്കുകള്‍ നന്നാക്കുന്നതിന് കണക്ഷന്‍ ഉടമ പണം നല്‍കേണ്ടി വരും. 

Scroll To Top