Tuesday December 06, 2016
Latest Updates

പേര് പരിഷ്‌ക്കരിക്കുന്ന ട്രിനിറ്റി കോളേജ് ; ലോഗോയില്‍ നിന്നും ബൈബിളും എടുത്തുമാറ്റുന്നു

പേര് പരിഷ്‌ക്കരിക്കുന്ന ട്രിനിറ്റി കോളേജ് ; ലോഗോയില്‍ നിന്നും ബൈബിളും എടുത്തുമാറ്റുന്നു

ഡബ്ലിന്‍: പേരില്‍ പരിഷ്‌ക്കാരം വരുത്തി ആഗോള അന്തസ്സിലേക്ക് ഉയരാന്‍ കാത്തിരിക്കുന്ന ഡബ്ലിനിലെ ട്രിനിറ്റി കോളേജ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ങളുടെ ലോഗോയില്‍ നിന്നും ബൈബിളിനെ ഒഴിവാക്കുന്നു. റെയന്‍ എയറിന്‍െ്‌റ കോര്‍പ്പറേറ്റ് ഇമേജിനോടുള്ള സാമ്യം ഒഴിവാക്കാനായി ഷീല്‍ഡുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും നിറങ്ങളും പരിഷ്‌ക്കരിക്കാനും ആലോചനയുണ്ട്.tri 3

1592 മുതല്‍ തങ്ങളുടെ ശിരോഭൂഷണത്തെ അലങ്കരിച്ചിരുന്ന മതചിഹ്നമാണ് സര്‍വ്വകലാശാല എടുത്തുമാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പമുള്ള ലോഗോയുടെ നിറവും ഡിസൈനും വരെ മാറാന്‍ ആലോചനകളുണ്ടെന്നാണ് വിവരം. അടുത്ത വര്‍ഷം മുതല്‍ ലോകപ്രശസ്തമായ ഈ സര്‍വകലാശാലയുടെ പേര് ‘ട്രിനിറ്റി കോളേജ് ദി യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിന്‍’ എന്നാക്കി പരിഷ്‌ക്കരിക്കുന്നതിന്‍െ്‌റ ഭാഗമായിട്ടാണ് നടപടികള്‍. നിന്നും ക്രിസ്തീയ അടയാളം എടുത്തുമാറ്റുന്നതിനായി സര്‍വകലാശാലയ്ക്ക് 140,000 യൂറോയെങ്കിലും ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബൈബിളിനെ ഒരു തുറന്ന പുസ്തകത്തിലേക്ക് പരിഷ്‌ക്കരിക്കാനുളള നീക്കത്തിന് ടി സി ഡി ബോര്‍ഡും അംഗീകാരം നല്‍കിയിട്ടുണ്ട്. ബൈബിളും അതിനൊപ്പം ചേര്‍ത്തിട്ടുള്ള സിംഹവും കൊട്ടാരവും വീണയുമെല്ലാം ഉള്‍പ്പെടുന്ന ഷീല്‍ഡ് എടുത്തുമാറ്റുമെന്ന് സ്റ്റാഫുകളോടും വിദ്യാര്‍ത്ഥികളോടും നേരത്തെ തന്നെ കോളേജ് പറഞ്ഞിരുന്നതായിട്ടാണ് വിവരം.

1592 മുതല്‍ കോളേജിന്‍െ്‌റ തിലകക്കുറിയായിരുന്ന ബൈബിള്‍ ചിഹ്നം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച് തുറന്ന പുസ്തകമായി പരിഷ്‌ക്കരിക്കാന്‍ ഏവരും ഒരേ മനസ്സോടെയാണ് സമ്മതിച്ചിരിക്കുന്നതത്രെ. ലോകത്തിന് മുന്നില്‍ സര്‍വകലാശാലയുടെ മുഖം കുറേക്കൂടി വ്യക്തമായി തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് കോളേജ് അധികൃതര്‍ പറയുന്നു. അതിനൊപ്പം അക്കാദമിക പ്രസാധക സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും പുതിയ ബ്രാന്‍ഡ് നെയിം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. tri 2

ഇതിനൊപ്പം പരമ്പതാഗത നീല, സ്വര്‍ണ്ണം എന്നീ നിറങ്ങളില്‍ നിന്നും ഷീല്‍ഡിന്റെ നിറം റയന്‍ എയര്‍, ഇകിയ, മാക്‌സള്‍ എന്നിവയോട് സാമ്യം വരുന്നതായി തോന്നുന്നതിനാല്‍ അത് പരിഷ്‌ക്കരിക്കാനും നീക്കമുള്ളതായി പ്രമുഖ മാധ്യമങ്ങള്‍ പറയുന്നു. സര്‍വകലാശാല ലോഗോയുടെ നിറം നീലയും വെള്ളയുമായി,നിലവിലുള്ള അഞ്ചില്‍ നിന്നും രണ്ടാക്കി കുറയ്ക്കാനും വിദഗ്ദ്ധരുടെ നിര്‍ദേശം വന്നിട്ടുണ്ട്.

പൊതുവേ രാജകീയമായ കാര്യങ്ങളെ കുറിക്കാന്‍ സ്വര്‍ണ്ണവും നീലവുമാണ് ഉപയോഗിക്കുന്നതെങ്കിലും റയാന്‍ എയര്‍, വിസ, വാള്‍മാര്‍ട്ട്, ഇകിയ എന്നിവയെല്ലാം വ്യാപകമായി നീലയും മഞ്ഞയും ഉപയോഗിക്കാറുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നീല പശ്ചാത്തലത്തില്‍ വെള്ള ട്രിനിറ്റി അടയാളം ഏറ്റവും ആധുനികവും സ്പഷ്ടവുമായിരിക്കുമെന്നാണ് വിലയിരുത്തല്‍. മാര്‍ക്കറ്റിംഗ്, ലെറ്റര്‍ഹെഡ്, സെമിനാറുകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഡിസൈന്‍ ചെയ്യുന്ന ടിസിഡിയുടെ പുതിയ ടൂള്‍കിറ്റി്െറ ഭാഗമായി നീലയും സ്വര്‍ണ്ണവര്‍ണ്ണവും കലര്‍ന്ന നിറങ്ങള്‍ ഷീല്‍ഡില്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.

Scroll To Top