Wednesday December 07, 2016
Latest Updates

പേപാലും ഇ ബേയും വഴി പിരിയുന്നു

പേപാലും ഇ ബേയും വഴി പിരിയുന്നു

ഡബ്ലിന്‍: പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ പേപാലും ഇ ബേയും വഴി പിരിയുന്നു. കഴിഞ്ഞ ദിവസമാണ് ഇരു കമ്പനികളും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. അതേസമയം കമ്പനികള്‍ രണ്ടായാലും ഇരു കമ്പനികളും അയര്‍ലണ്ടിലെ പ്രവര്‍ത്തനം തുടരുമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. 12 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ഇരു കമ്പനികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 

പേപാലിനും ഇ ബേയ്ക്കും അയര്‍ലണ്ടില്‍ ശക്തമായ സാന്നിധ്യമുണ്ട് അത് തുടര്‍ന്നും ഉണ്ടാകുമെന്ന് ഇ ബേ വക്താവ് പറഞ്ഞു. 2015 ന് ശേഷം ബന്ധം തുടര്‍ന്നത് ഇരു കമ്പനികള്‍ക്കും ഗുണം ചെയ്യില്ലെന്ന് കമ്പനി അവലോകന യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതേതുടര്‍ന്നാണ് വേര്‍പിരിയാന്‍ തീരുമാനം എടുത്തതെന്ന് ഇ ബേ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു. 

വേര്‍പിരിയുന്ന കമ്പനികള്‍ക്ക് പുതിയ മേധാവികള്‍ നിയമിതരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇ ബേ മാര്‍ക്കറ്റ്‌പ്ലേസ് പ്രസിഡന്റ് ആയ ഡെവിന്‍ വെനിംഗ് കമ്പനി മേധാവിയാകും. അമേരിക്കന്‍ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് ഡാന്‍ സ്‌കള്‍മാന്‍ പേപാലിന്റെ സിഇഓ ആയി ചുമതലയേല്‍ക്കും. 90 കളില്‍ ആരംഭിച്ച പേപാല്‍ പിന്നീട് ഇ ബേ ഏറ്റെടുക്കുകയായിരുന്നു. പേപാലില്‍ 143 മില്യന്‍ സജീവ യൂസര്‍മാരുണ്ട്

Scroll To Top