Sunday December 04, 2016
Latest Updates

പേടിത്തൊണ്ടന് വേണ്ടി സുരാജ് വെഞ്ഞാറമ്മൂടും ഗായകനാകുന്നു

പേടിത്തൊണ്ടന് വേണ്ടി സുരാജ് വെഞ്ഞാറമ്മൂടും ഗായകനാകുന്നു

ദേശീയ പുരസ്‌ക്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂടും ഗായകനാകുന്നു. പേടിത്തൊണ്ടന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടിയാണ് സുരാജ് പാടുന്നത്. കള്ളുഷാപ്പിലെ പാട്ടുകാര്‍ക്ക് വേണ്ടിയാണ് സുരാജ് ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരം, അത് കരളിനെയെന്ന പോലെ കുടുംബത്തേയും തകര്‍ത്തു കളയും എന്ന മുന്നറിയിപ്പോടെയാണ് സുരാജ് ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.

വടക്കന്‍ ഭാഷയില്‍ രചിച്ചിരിക്കുന്ന ഗാനം വടക്കന്‍ പാട്ടുകളുടെ ശൈലിയില്‍ തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അങ്ങട്ട് കിട്ടേണ്ട നിങ്ങള് കണ്ടത്ത് പോകുമ്പം എന്നെയും കൂട്ടേണം എന്ന് തുടങ്ങുന്ന ഗാനം ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറക്കാര്‍. യു. പ്രസന്നകുമാര്‍ രചിച്ച ഗാനത്തിന് അജിത് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു.

Scroll To Top