Sunday December 11, 2016
Latest Updates

പെഷവാര്‍ ആക്രമണത്തിന് മറുപടിയായി ഇന്ത്യയെ ആക്രമിക്കുമെന്ന് ഹഫീസ് സയീദ്

പെഷവാര്‍ ആക്രമണത്തിന് മറുപടിയായി ഇന്ത്യയെ ആക്രമിക്കുമെന്ന് ഹഫീസ് സയീദ്

ഇസ്ലാമാബാദ്: പെഷവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കുരുതി ചെയ്തതിന് പിന്നില്‍ ഇന്ത്യയെന്ന് ജമാത്ഉദ്ദാവ നേതാവ് ഹഫീസ് സയീദ്. പെഷവാര്‍ ആക്രമണത്തിനു മറുപടിയായി ഇന്ത്യയെ ആക്രമിക്കുമെന്നും സയീദ് ഭീഷണി മുഴക്കി. പാക്കിസ്ഥാന്‍ ടിവിയിലൂടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. പാക്കിസ്ഥാനെ ദുരന്തത്തില്‍ ഇന്ത്യയും അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് പാക് ഭീകര സംഘടനയുടെ നേതാവ് ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി രംഗത്ത് വന്നത്.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. ഇരു രാജ്യങ്ങളും ഭീകരതയ്‌ക്കെതിരേ കൈകോര്‍ക്കണമെന്നും മോഡി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ ശവസംസ്‌കാരം ആരംഭിക്കുന്ന സമയത്ത് ഇന്ത്യയിലെ സ്‌കൂളുകളിലും മൗനമാചരിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും ദുരന്തത്തില്‍ അനുശോചിച്ചു.

Scroll To Top