Sunday December 04, 2016
Latest Updates

പെറ്റമ്മയുടെ കൊടിയ പീഢനത്തില്‍ നിന്ന് രക്ഷപെട്ടോടിയ മൂന്ന് മക്കളുടെ കഥ കോടതിയുടെ കരളലയിപ്പിച്ചു!

പെറ്റമ്മയുടെ കൊടിയ പീഢനത്തില്‍ നിന്ന് രക്ഷപെട്ടോടിയ മൂന്ന് മക്കളുടെ കഥ കോടതിയുടെ കരളലയിപ്പിച്ചു!

ഡബ്ലിന്‍:പെറ്റമ്മയുടെ കൊടിയ പീഢനം സഹിക്കവയ്യാതെ വീട് വിട്ടിറങ്ങിയ മൂന്ന് കുട്ടികള്‍ സ്വയമേവ ഫോസ്റ്റര്‍ സര്‍വീസില്‍ അഭയം തേടിയ സംഭവം ഡബ്ലിന്‍ ഹൈക്കോടതിയിലെ ജഡ്ജിയുടെ പോലും കരളലിയിക്കുന്നതായി.

താന്‍ പരിശുദ്ധാത്മാവിന്റെ ആള്‍രൂപം ആണെന്നും തന്റെ കുഞ്ഞുങ്ങളില്‍ കുടിയിരിക്കുന്ന ‘വെളുത്ത പിശാചിനെ’ പുറത്താക്കാന്‍ അവരെ തല്ലിച്ചതയ്ക്കും ചെയ്യണം എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരമ്മ. ഇതില്‍ നിന്ന് മക്കളെ രക്ഷിക്കണം എന്ന് ഒരിക്കല്‍ പോലും ഓര്‍ത്തിട്ടില്ലാത്ത വല്ലപ്പോഴും മാത്രം വീട് സന്ദര്‍ശിച്ചു പോകുന്ന ഒരച്ഛന്‍. വീട്ടില്‍ ഇരുത്തി പഠിപ്പിച്ചു കൊള്ളാം എന്ന കാരണം പറഞ്ഞ് പള്ളിക്കൂടത്തില്‍ പോകാന്‍ അനുവദിക്കാതെ ആയപ്പോള്‍ പൂര്‍ണ്ണമായ വീട്ടു തടങ്കല്‍….അവഗണന ശരീരത്തിനും മനസ്സിനും കൊടിയ പീഢനം..ചിലപ്പോള്‍ ലൈംഗിക പീഢനം വരെ..രണ്ട് പെണ്‍കുഞ്ഞുങ്ങളും അവരുടെ സഹോദരനും സഹിച്ചത് എത്രമാത്രം വേദന. ഒടുവില്‍ അവര്‍ രക്ഷപെട്ടു.

ഒരു ഐ പാഡ്, ബുള്ളിയിംഗിനെക്കുറച്ച് എന്നോ ലൈബ്രറിയില്‍ നിന്നു സംഘടിപ്പിച്ച ഒരു പുസ്തകം,ഫോസ്റ്ററിംഗ് സര്‍വ്വീസുകളുടേയും സമരിറ്റന്‍സിന്റേയും ഫോണ്‍ നമ്പരുകള്‍ നരകമായി മാറിയ സ്വന്തം വീട്ടില്‍ നിന്ന്, ഒരു ഏണി ഉപയോഗിച്ച് ജനാലവഴി ശ്വാസം അടക്കി രക്ഷപെടുമ്പോള്‍ അവരുടെ കയ്യില്‍ ഉണ്ടായിരുന്നത് ഇത്ര മാത്രം.കൗമാരക്കാരിയായ മൂത്ത മകളുടെ നേതൃത്വത്തില്‍ അമ്മയറിയാതെ വീട്ടില്‍ നിന്നും രക്ഷപ്പെടാനായി പദ്ധതിയിടുകയായിരുന്നു. 

എപ്പോഴും തന്റെ കിടപ്പ് മുറിയില്‍ കഴിച്ചു കൂട്ടുന്ന അമ്മ, ടോയ്‌ലറ്റ് ആയി ഉപയോഗിക്കുന്ന ബക്കറ്റ് ഒഴിക്കണ്ടതും വൃത്തിയാക്കേണ്ടതും മകനായിരുന്നു.ആദ്യം കുട്ടികള്‍ സഹായം തേടിയത് അയല്‍ക്കാരോട് തന്നെയാണ്. സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍,അയാള്‍ വിളിച്ചു വരുത്തിയ ഗാര്‍ഡ ആ വീടിനുള്ളിലെ അവസ്ഥ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് പിന്നീട് കോടതിയില്‍ മൊഴി നല്‍കിയത്.എന്തായാലും ആ ക്രൂരയായ അമ്മ വേണ്ട വിധത്തില്‍ ചികിത്സ ലഭിക്കാതെ പോകുന്ന ഒരു മനോരോഗി ആണെന്നത് ഏതാണ്ട് ഉറപ്പാണ് എന്നും അനുമാനിക്കാം’ എന്ന് നിരീക്ഷിച്ച കോടതി അമ്മയ്ക്ക് വേണ്ട സംരക്ഷണം നല്‍കാനും ഉത്തരവായി.

Scroll To Top