Saturday December 03, 2016
Latest Updates

പെര്‍മനന്റ് ടിഎസ്ബി മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളുന്നു

പെര്‍മനന്റ് ടിഎസ്ബി മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളുന്നു

ഡബ്ലിന്‍: പെര്‍മനന്റ് ടിഎസ്ബി മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളുന്നു. 500 ഓളം മോര്‍ട്ട്‌ഗേജ് കുടിശിഖക്കാരുടെ മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളാനാണ് ആലോചന. ഫിനാന്‍സ് റിച്ചാഡ്‌സ് കമ്മറ്റിക്ക് മുന്പാകെയാണ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടിശിഖക്കാരുടെ അവശേഷിക്കുന്ന ലോണില്‍ 80 ശതമാനവും എഴുതിത്തള്ളും. മോര്‍ട്ട്‌ഗേജ് കുടിശിഖ തിരിച്ചടയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരുടെ മോര്‍ട്ട്‌ഗേജ് കുടിശിഖ എഴുതിത്തള്ളാനും അവരുടെ പ്രോപ്പര്‍ട്ടി എഴുതിത്തള്ളാനും ആലോചിക്കുന്നതായി ബാങ്കിന്റെ അരിയേഴ്‌സ് വിഭാഗം മേധാവി ഷെയ്ന്‍ ഒ സുള്ളിവന്‍ അറിയിച്ചു. 

കുടിശിഖ തുകയുടെ 80 ശതമാനം വരെയാണ് എഴുതിത്തള്ളാന്‍ ബാങ്ക് ആലോചിക്കുന്നത്. ബാക്കി ഇരുപത് ശതമാനം തുക ഇടപാടുകാര്‍ തന്നെ അടയ്‌ക്കേണ്ടി വരും. കുടിശിഖ തുകയുടെ 20 ശതമാനമോ അതിലധികമോ അടയ്ക്കാന്‍ തയ്യാറാകുന്ന ഇടപാടുകാരുടെ ലോണ്‍ തുക മാത്രമേ എഴുതിത്തള്ളൂ എന്ന് ഷെയ്ന്‍ അറിയിച്ചു. ബാങ്ക് മോര്‍ട്ട്‌ഗേജ് കുടിശിഖ എഴുതിത്തള്ളല്‍ നടപടികള്‍ ആരംഭിക്കുകയാണ്. ചില ഇടപാടുകാര്‍ക്ക് ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ സമയമെടുക്കും ചിലര്‍ക്ക് വര്‍ഷങ്ങളോളം സമയമെടുത്തേക്കാം. 

കുടിശിഖ ലോണുകള്‍ തീര്‍പ്പാക്കുന്നതിന് 80:20 അനുപാതം ന്യായമാണെന്ന് ഷെയ്ന്‍ പറഞ്ഞു. എന്തുകൊണ്ട് മുഴുവന്‍ തുകയും എഴുതിത്തള്ളുന്നില്ല എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

Scroll To Top