Friday December 09, 2016
Latest Updates

പെരുച്ചാഴി’യ്ക്ക് സമയക്രമമായി,സെപ്റ്റംബര്‍ 13 മുതല്‍ ഡബ്ലിനില്‍ 

പെരുച്ചാഴി’യ്ക്ക് സമയക്രമമായി,സെപ്റ്റംബര്‍ 13 മുതല്‍ ഡബ്ലിനില്‍ 

ഡബ്ലിന്‍ :കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാലിന്റെ ഓണച്ചിത്രം ‘പെരുച്ചാഴി’യുടെ അയര്‍ലണ്ടിലെ പ്രദര്‍ശന സമയങ്ങള്‍ പ്രഖ്യാപിച്ചു . ലീമറിക്കിലും ,വാട്ടര്‍ ഫോര്‍ഡിലും,ഡബ്ലിനിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.സമയ ക്രമങ്ങള്‍ താഴെ പറയും പ്രകാരം ആയിരിക്കും 

ഐ എം സി സിനിമ സാന്റ്രി ,ഡബ്ലിന്‍ 
1) 13/09/2014 (Sat) 11:00 
2) 14/09/2014 (Sun) 11:00

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.ഓണ്‍ ലൈനില്‍ www.masentertainment.ieഎന്ന സൈറ്റില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഓരോ ദിവസവും ഓരോ ടിക്കറ്റ് ഫ്രീയായി ലഭിക്കുന്നതാണ് 

വി യൂ ഇ സിനിമ,ലിഫിവാലി ഷോപ്പിംഗ് സെന്റര്‍ ,ഡബ്ലിന്‍ 
1) 12/09/2014 (Fri) 15:30 and 20:45
2) 13/09/2014 (Sat) 14:30, 17:45 and 21:00
3) 14/09/2014 (Sun) 15:00 and 18:15
4) 15 /09/2014 (Mon) 11:15, 17:30
5) 16 /09/2014 (Tue) 17:30
6) 17 /09/2014 (Wed) 17:30
7) 18 /09/2014 (Thur) 17:30
(Tickets from theater.)

ഓഡിയോണ്‍,ലിമറിക്ക് 
1) 14/09/2014 (Sun) 15:00
(Tickets in theater)

ഓഡിയോണ്‍ ,വാട്ടര്‍ഫോര്‍ഡ് 
1) 13/09/2014 (Sat) 16:00
2) 14/09/2014 (Sun) 16:00
(Tickets in theaters)

ഗാല്‍വേയിലെ പ്രദര്‍ശന സമയം പിന്നീട് അറിയിക്കും.

ലോകമെമ്പാടുമായി 500 തിയേറ്ററുകളിലാണ് ചിത്രം എത്തിയത്. ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ദിനം തന്നെ റിക്കാര്‍ഡ് കളക്ഷനായ മൂന്നര കോടി രൂപയാണ് പെരുച്ചാഴി നേടിയത്.അമേരിക്കയില്‍ മാത്രം 30 തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തത് 

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയത ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിലാണ് തിയേറ്ററുകളില്‍ എത്തുന്നത്.ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ സറ്റെയറായ ചിത്രത്തിന്റെ വിതരണം ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്. തിരക്കഥ അജയ് വേണുഗോപാല്‍. 

മോഹന്‍ലാലിന്റെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് പെരുച്ചാഴി. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്. വിഖ്യാതമായ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസിലും സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചു.

Scroll To Top