Friday December 02, 2016
Latest Updates

പെന്‍ഷന്‍ പ്രായം അടുത്ത വര്‍ഷം മുതല്‍ 66

പെന്‍ഷന്‍ പ്രായം അടുത്ത വര്‍ഷം മുതല്‍ 66

ഡബ്ലിന്‍ :പെന്‍ഷന്‍ പ്രായം 65ല്‍ നിന്നും 66ആയി ഉയര്‍ത്തുന്നു. അടുത്ത വര്‍ഷം 65 വയസ്സു പൂര്‍ത്തിയാക്കി പിരിഞ്ഞ് വീട്ടിലിരുന്നു പെന്‍ഷന്‍ കൈപ്പറ്റാമെന്ന് വിചാരിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കി കൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിരിക്കുകയാണ്.
ആയിരക്കണക്കിന് ജോലിക്കാരാണ് പ്രതീക്ഷയോടെ പെന്‍ഷനായി കാത്തിരിക്കുന്നത്. എന്നാല്‍ ഇനി 66 വയസ്സുപൂര്‍ത്തിയാകാതെ പെന്‍ഷന്‍ ലഭ്യമാകില്ലെന്നാണ് പുതിയ നിയമമാറ്റം അനുശാസിക്കുന്നത്.
14,000ത്തോളം ജോലിക്കാര്‍ അടുത്ത വര്‍ഷം 65 വയസ്സുപൂര്‍ത്തിയാക്കി ജോലിയില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുകയുമാണ്. 65 വയസ്സ് എന്നതില്‍ നിന്നും പെന്‍ഷന്‍ പ്രായം 66 വയസ്സാക്കി ഉയര്‍ത്തുന്നതില്‍ അടുത്ത വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങുമെന്നാണ് സ്‌റ്റേറ്റ് ട്രാന്‍സിഷന്‍ പെന്‍ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം പിരിയാന്‍ ഉദ്ദേശിക്കുന്നവര്‍ മിനിമം പെന്‍ഷന്‍ വാര്‍ഷിക നിരക്കായ 12,000യൂറോ കൈപ്പറ്റണമെങ്കില്‍ ഒരു വര്‍ഷം കൂടുതലായി കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
2028ട്ടോടെ റിട്ടയര്‍മെന്റ് പ്രായപരിധി 68 ആക്കി ഉയര്‍ത്തുന്നതിന്റെ മുന്നോടിയായാണ് ഇപ്പോള്‍ പെന്‍ഷന്‍ പ്രായവും വര്‍ദ്ധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നത്.
1.5ശതമാനം കമ്പനികളും തൊഴിലാളികള്‍ക്ക് നഷ്ടമാകുന്നതിനു പരിഹാരമായി ഒരു പ്രത്യേക പദ്ധതിയും തയ്യാറാക്കുന്നതായാണ് ഐറിഷ് അസോസിയേഷന്‍ ഓഫ് പെന്‍ഷന്‍ ഫണ്ട് (ഐഎപിഎഫ്) നടത്തിയ റിസര്‍ച്ചില്‍ തെളിയുന്നത്.
സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായപരിധിയുമായി സമമാവുന്ന തരത്തിലുള്ള റിട്ടയര്‍മെന്റ് പദ്ധതികള്‍ നടപ്പിലാക്കാനാണ് പല കമ്പനികളും ആലോചിക്കുന്നതെന്നാണ് ഐഎപിഎഫിന്റെ ജെറി മൊറിയാര്‍ട്ടി പറഞ്ഞു.
ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുമ്പോഴുണ്ടാവുന്ന നഷ്ടങ്ങള്‍ ഇപ്പോള്‍ കണക്കിലെടുക്കുന്നില്ലെന്നാണ് പ്രതികരണം അറിയിച്ചവരില്‍ 83.9ശതമാനത്തോളം പെന്‍ഷന്‍ ട്രസ്റ്റികളും അറിയിക്കുന്നത്.
അടുത്ത വര്‍ഷം റിട്ടയര്‍മെന്റിനു തയ്യാറായി നില്‍ക്കുന്ന പല ജോലിക്കാരും തങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ തന്നെ പെന്‍ഷന്‍ ലഭിച്ചുതുടങ്ങില്ലഎന്നറിഞ്ഞതിന്റെ ആശങ്കയിലുമാണ്.
െ്രെപവറ്റ് സെക്ടറില്‍ ജോലി ചെയ്തിരുന്നവരുടെ െ്രെപവറ്റ് പെന്‍ഷന്‍ ലഭിക്കുമെന്നുള്ള ആശ്വാസമുണ്ടെങ്കിലും സര്‍ക്കാര്‍ അനുവദിക്കുന്ന സ്‌റ്റേറ്റ് പെന്‍ഷന്റെ പ്രായപരിധി വര്‍ദ്ധിപ്പിച്ചത് ഇവര്‍ക്കു നേരിടേണ്ടി വന്ന കനത്ത പ്രഹരം തന്നെയാണെന്ന് ഇഎസ്ആര്‍ഐയുടെ എകണോമിസ്റ്റ് പ്രൊഫസര്‍ ജോണ്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.
എന്നാല്‍ െ്രെപവറ്റ് സെക്ടറില്‍ ഇപ്പോള്‍ വാര്‍ഷിക പെന്‍ഷനായി 5,000യൂറോ വച്ച് നല്‍കാന്‍ സാധിക്കുന്ന തരത്തിലുള്ള ഫണ്ടിംഗ് മാത്രമാണ് ഉള്ളതെന്നും ഐറിഷ് ബ്രോക്കേര്‍സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് സിയറന്‍ ഫെലന്‍ അറിയിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 12,556പേര്‍ക്കാണ് 65 വയസ്സുപൂര്‍ത്തിയായി പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയതെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
2014ല്‍ റിട്ടയര്‍ ചെയ്യുന്ന ആളുകള്‍ക്ക് ജനുവരി മുതല്‍ തന്നെ ജോബ് സീകേര്‍സ് ബെനഫിറ്റോ ജോബ്‌സീക്കേര്‍സ് അലവന്‍സോ ലഭ്യമാക്കും എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് 230 യൂറോ ആഴ്ച്ചയില്‍ എന്ന നിരക്കിലുള്ള സ്‌റ്റേറ്റ് പെന്‍ഷനില്‍ നിന്നും അല്‍പ്പം കുറഞ്ഞ് 180യൂറോ എന്നായി മാറും.
എന്നാല്‍ മറ്റൊരു ജോലിക്ക് ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെങ്കില്‍ ജോബ് സീക്കിംഗ് അലവന്‍സ് നല്‍കാന്‍ സാധിക്കില്ലെന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് അറിയിക്കുന്നത്‌

Scroll To Top