Wednesday December 07, 2016
Latest Updates

പെനാല്‍റ്റി പോയിന്റ് വിവാദത്തില്‍ അലന്‍ ഷാറ്റര്‍ ബലിയാടായതോ?പ്രധാനമന്ത്രിയോട് പരിഭവവുമായി മുന്‍ പ്രതിരോധമന്ത്രി 

പെനാല്‍റ്റി പോയിന്റ് വിവാദത്തില്‍ അലന്‍ ഷാറ്റര്‍ ബലിയാടായതോ?പ്രധാനമന്ത്രിയോട് പരിഭവവുമായി മുന്‍ പ്രതിരോധമന്ത്രി 

ഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡ കെന്നിയുമായി കഴിഞ്ഞ ജൂണ്‍ മുതല്‍ താന്‍ മിണ്ടിയിട്ടില്ലെന്ന് മുന്‍ ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍. പെനാല്‍റ്റി പോയിന്റ് വിവാദവുമായി ബന്ധപ്പെട്ട് രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണ്ണ മനസോടെയല്ല താന്‍ രാജി വച്ചതെന്ന് അലന്‍ ഷാറ്റര്‍ പറഞ്ഞു. ലേറ്റ് ലേറ്റ് ഷോയില്‍ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷത്തോടെയല്ല രാജി തീരുമാനം എടുത്തത്. വിവാദങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ച് തനിക്ക് അതൃപ്തിയുണ്ടെന്നും ഷാറ്റര്‍ പറഞ്ഞു. 
എന്നാല്‍ യൂറോപ്യന്‍, ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ താന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 7 നാണ് ജസ്റ്റിസ് മന്ത്രിയായിരുന്ന അലന്‍ ഷാറ്റര്‍ രാജി വച്ചത്. പെനാല്‍റ്റി പോയിന്റ് ക്രമക്കേടില്‍ ഗാര്‍ഡ വിസില്‍ബ്ലോവര്‍ മോറി മക്കബെ മുന്നറിയിപ്പ് നല്‍കിയ വിഷയങ്ങളില്‍ നടപടി സ്വീകരിച്ചില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടാണ് അലന്‍ ഷാറ്ററുടെ രാജിക്ക് വഴിയൊരുക്കിയത്. 

അതേസമയം താന്‍ പൂര്‍ണ്ണ മനസോടെയല്ല രാജി വച്ചതെന്ന ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ പെനാല്‍റ്റി പോയിന്റ് വിവാദത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണ് അലന്‍ ഷാറ്റര്‍ നല്‍കുന്ന സൂചന. വിസില്‍ബ്ലോവര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ താന്‍ അനുയോജ്യമായ നടപടി സ്വീകരിച്ചിരുന്നതായി ഷാറ്റര്‍ പറഞ്ഞു. അതിന് ശേഷവും സ്ഥാനം ഒഴിയേണ്ടി വന്നത് തന്നെ ബലിയാടാക്കുകയായിരുന്നെന്ന പരോക്ഷ വിമര്‍ശനമാണ് ഷാറ്റര്‍ ഉന്നയിക്കുന്നത്. രാജി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ഷാറ്റര്‍ പ്രതികരിക്കുന്നത്.

ജൂണ്‍ മാസത്തിനു ശേഷം പ്രധാനമന്ത്രി എന്ട കെന്നിയോടു താന്‍ സംസാരിച്ചിട്ടേയില്ലെന്ന് അലന്‍ ഷാറ്റര്‍ പറഞ്ഞു,’അദ്ദേഹം അസാമാന്യ രാഷ്ട്രീയക്കാരന്‍’ ആണെന്നായിരുന്നു കെന്നിയെ കുറിച്ചുള്ള ഷാറ്ററുടെ വിമര്‍ശനം.

Scroll To Top