Thursday December 08, 2016
Latest Updates

പെണ്‍വാണിഭക്കാരെ ഭയന്ന് യുവാവ് ഭാര്യയേയും പെണ്‍കുഞ്ഞിനെയും ഉപേക്ഷിച്ചു

പെണ്‍വാണിഭക്കാരെ ഭയന്ന് യുവാവ് ഭാര്യയേയും പെണ്‍കുഞ്ഞിനെയും ഉപേക്ഷിച്ചു

ആലപ്പുഴ: പിഞ്ചുകുഞ്ഞുങ്ങള്‍ പോലും പീഡിപ്പിക്കപ്പെടുന്ന ഇക്കാലത്ത് പെണ്‍മക്കളുള്ള മാതാപിതാക്കളുടെ നെഞ്ചില്‍ തീയാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും ഭാര്യയേയും പെണ്‍മക്കളെയും ഉപേക്ഷിക്കാന്‍ തയ്യാറാകുമോ? വിചിത്രമെന്ന് കരുതാന്‍ വരട്ടെ അത്തരക്കാരും നമ്മുടെ നാട്ടിലുണ്ടെന്നാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. ആലപ്പുഴയില്‍ പെണ്‍വാണിഭക്കാരെ ഭയന്ന് യുവാവ് ഭാര്യയേയും പെണ്‍കുഞ്ഞിനേയും ഉപേക്ഷിച്ചു.

വനിതാ കമ്മീഷന് മുന്നിലാണ് ഈ പരാതി വന്നിരിക്കുന്നത്. പെണ്‍കുഞ്ഞ് ജനിച്ചതിന്റെപേരില്‍ തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചതായി ആലപ്പുഴ സ്വദേശിനി വനിതാ കമ്മീഷന് പരാതി നല്കി. പെണ്‍വാണിഭം നടക്കുന്നതിനാല്‍ പെണ്‍കുഞ്ഞിനെ വളര്‍ത്താന്‍ പ്രയാസമാണെന്ന കാരണം പറഞ്ഞാണ് യുവാവ് ഇവരെ ഉപേക്ഷിച്ചത്. പരാതിക്കാരിയുടെയോ ഭര്‍ത്താവായ യുവാവിന്റെയോ പേര് വിവരം പുറത്ത് വിട്ടിട്ടില്ല.

ഒന്നര വയസുള്ള കുട്ടിയെ കാണാന്‍ ഭര്‍ത്താവോ ഭര്‍തൃ വീട്ടുകാരോ ഇതുവരെ വന്നിട്ടില്ലെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച വനിതാ കമീഷന്‍ അംഗം ഡോ. ജെ പ്രമീളാദേവി യുവതിയെയും ഭര്‍ത്താവിനെയും കൗണ്‍സിലിങ്ങിന് വിട്ടു. യുവാവ് കൗണ്‍സിലിങ്ങില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും  വനിതാ കമ്മീഷന്‍ നിര്‍ബന്ധപൂര്‍വം ഉവാവിനെ കൗണ്‍സിലിംഗിനു അയയ്ക്കുകയായിരുന്നു.

Scroll To Top