Saturday December 03, 2016
Latest Updates

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്കരുതെന്ന് സുഗതകുമാരി ടീച്ചര്‍

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍  ഫോണ്‍ വാങ്ങി നല്കരുതെന്ന്  സുഗതകുമാരി ടീച്ചര്‍

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി നല്കരുതെന്ന സുഗതകുമാരി ടീച്ചറിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നു. പെണ്‍കുട്ടികളുടെ ജീവിതം തകിടം മറിയാന്‍ ഒരു മിസ്ഡ് കോള്‍ മതിയെന്നും അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി നല്കരുതെന്നുമായിരുന്നു സുഗതകുമാരിയുടെ പ്രസ്താവന. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമത്തില്‍ സംസാരിക്കവേയാണ് സുഗതകുമാരി പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ നല്കരുതെന്ന് അഭിപ്രായപ്പെട്ടത്.

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കാതിരുന്നാല്‍ എല്ലാ പീഡനവും അവസാനിക്കുമോ എന്നാണ് ഫെയ്‌സ്ബുക്കില്‍ ഇതിനോട് പ്രതികരിച്ച ഭൂരിപക്ഷം പേരും ചോദിക്കുന്നത്. മൊബൈല്‍ ഫോണ്‍ നിലവില്‍ വരുന്നതിന് മുമ്പും പെണ്‍കുട്ടികള്‍ക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടായിട്ടില്ലേ എന്ന് മറ്റൊരു വിഭാഗം ആളുകള്‍ ചോദിക്കുന്നു.

തീയിലേക്ക് വീഴാന്‍ പോകുന്ന ശലഭം പോലെയാണ് പെണ്‍കുട്ടികള്‍ എന്നായിരുന്നു സുഗതകുമാരിയുടെ മറ്റൊരു പരാമര്‍ശം. പെണ്‍കുട്ടികളെ എന്നും ദുര്‍ബലകളായി മാത്രം ചിത്രീകരിക്കുന്ന നിലപാടല്ലേ ഇത്തരം പ്രസ്താവനകള്‍ എന്നും ഫെയ്‌സ്ബുക്ക് വിമര്‍ശകര്‍ ചോദിക്കുന്നു. മിസ്ഡ് കോളിലൂടെ ഒരു ഗുണ്ടയെ പരിചയപ്പെട്ട പെണ്‍കുട്ടി തനിക്ക് ഗുണ്ടയ്‌ക്കൊപ്പം ജീവിക്കണമെന്ന് പോലീസില്‍ പറഞ്ഞ ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് സുഗതകുമാരി പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ നിഷേധിക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിച്ചത് കൊണ്ടോ അത് നിഷേധിച്ചത് കൊണ്ട് പീഡനം കുറയുമോ എന്ന് ഫെയ്‌സ്ബുക്ക് യുവത ടീച്ചറോട് തിരികെ ചോദിക്കുന്നു.

Scroll To Top