Sunday December 04, 2016
Latest Updates

പെട്രോള്‍ വില വീണ്ടും കുറയും,കിമ്മേജില്‍ 1.34 യൂറോ,ബല്ലിനയില്‍ 1.29 യൂറോ

പെട്രോള്‍ വില വീണ്ടും കുറയും,കിമ്മേജില്‍ 1.34 യൂറോ,ബല്ലിനയില്‍ 1.29 യൂറോ

ഡബ്ലിന്‍: ഇന്ധന വില വീണ്ടും കുറയും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയിലിന്റെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ വഴിയൊരുക്കിയത്. ക്രൂഡ് ഓയില്‍ വില അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ക്രൂഡ് ഓയില്‍ ബാരലിന് 57.34 ഡോളറിലെത്തി. 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഐറിഷ് ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് ശുഭ വാര്‍ത്തയാണെങ്കിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളെ സംബന്ധിച്ച് ഇത് അശുഭ വാര്‍ത്തയാണ്.

അയര്‍ലണ്ടില്‍ ബല്ലിനയിലാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്നതെന്ന് പമ്പ്‌സ് ഡോട്ട് ഐഇ അറിയിച്ചു. ബല്ലിനയിലെ ഗാല
സ്റ്റേഷനില്‍ 1.29 യൂറോയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡബ്ലിനില്‍ കെസിആര്‍ കിമ്മേജ് ക്രോസ് റോഡിലാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍
ലഭിക്കുന്നത്. ഇവിടെ 1.34 യൂറോയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. അടുത്ത കാലത്തൊന്നും ഈ വില വര്‍ധിക്കില്ലെന്നും സൂചനയുണ്ട്. എണ്ണ ഉല്‍പ്പാദക
രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്ക് മീറ്റിങ്ങിലും എണ്ണ വില സമീപ കാലത്ത് കൂടില്ലെന്ന സൂചനയാണ് പുറത്ത് വന്നത്.

Scroll To Top