Saturday December 03, 2016
Latest Updates

പെട്രോള്‍ വിലയില്‍ അയര്‍ലണ്ട് ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്തും,; ഡീസല്‍ വിലയില്‍ അഞ്ചാം സ്ഥാനത്തും

പെട്രോള്‍ വിലയില്‍ അയര്‍ലണ്ട് ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്തും,; ഡീസല്‍ വിലയില്‍ അഞ്ചാം സ്ഥാനത്തും

ഡബ്ലിന്‍: ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യങ്ങളില്‍ അയര്‍ലണ്ടിന്
നാലാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. ലൗത്തിലെ അക്കൌണ്ടണ്ട് കമ്പനിയായ ഫാരെലി
ഡേവ് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ക്രമാതീതമായ ഇന്ധന വില വര്‍ദ്ധനവ്
ഐറിഷ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍
പരാമര്‍ശമുണ്ട്. 

ഒരു ടാങ്ക് പെട്രോള്‍ അടിക്കാന്‍ ഏറ്റവുമധികം ചെലവു വരുന്ന
രാജ്യം ഡെന്മാര്‍ക്കാണ്. 

പെട്രോള്‍ വിലയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഡെന്മാര്‍ക്കുമായി വെറും 11
യൂറോ വ്യത്യാസമേ അയര്‍ലണ്ടിലുള്ളൂ. അതേസമയം പെട്രോള്‍ വില ഏറ്റവും കുറവ്
യുഎഇയിലാണ്. യുഎഇ കഴിഞ്ഞാല്‍ മലേഷ്യ. മെക്‌സിക്കോ, യുഎസ് എന്നീ
രാജ്യങ്ങളിലും പെട്രോളിന് വിലക്കുറവാണ്.

യുഎഇയില്‍ ഒരു ടാങ്ക് പെട്രോള്‍ നിറയ്ക്കാന്‍ വെറും 27 യൂറോ നല്‍കിയാല്‍ മതി. മലേഷ്യയില്‍ 37 യൂറോയും മെക്‌സിക്കോയില്‍ 52 യൂറോയും അമേരിക്കയില്‍ 55 യൂറോയും മുടക്കിയാല്‍ ഒരു ടാങ്ക്
പെട്രോള്‍ അടിക്കാം. ഡീസല്‍ വിലയിലും അയര്‍ലണ്ട് മുന്നിലാണ്. ഡീസലിന്
ഏറ്റവുമധികം പണം ചെലവഴിക്കേണ്ട രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് അയര്‍ലണ്ടിനു.

ഡീസല്‍ വിലയില്‍ ഒന്നാം സ്ഥാനത്ത് യുകെയാണ്. രണ്ടാം സ്ഥാനത്ത് ഇസ്രയേലും.
മൂന്നാമത് ഡെന്മാര്‍ക്കും നാലാമത് നെതര്‍ലണ്ടുമാണ് മുന്നില്‍ നില്ക്കുന്നത്.
കൂടിയ നിരക്കിലുള്ള നികുതിയാണ് ഇന്ധന വില വര്‍ദ്ധനവിന് കാരണം. അയര്‍ലണ്ടില്‍
ഇന്ധന വിലയുടെ അറുപത് ശതമാനം നികുതിയാണ്. എന്നാല്‍ അമേരിക്ക പോലുള്ള
രാജ്യങ്ങളില്‍ 13 ശതമാനം മാത്രമാണ് നികുതി ഈടാക്കുന്നത്. ചൈനയിലും
മലേഷ്യയിലും നികുതി ഇല്ല. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഈ
അമിത നികുതി ഭാരം കുറയ്ക്കാന്‍ ധനകാര്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന്
റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top