Sunday December 04, 2016
Latest Updates

പെട്രോള്‍ ലാഭിക്കാന്‍ കാറില്‍ എ സി ഉപയോഗിക്കാതെ പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു പഠന റിപ്പോര്‍ട്ട്

പെട്രോള്‍ ലാഭിക്കാന്‍ കാറില്‍ എ സി ഉപയോഗിക്കാതെ പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു പഠന റിപ്പോര്‍ട്ട്

ന്യൂ യോര്‍ക്ക് :ചില്ല് താഴ്ത്തിയുള്ള യാത്ര ഇന്ധനക്ഷമത കുറയ്ക്കുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഒഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്‌സ് നടത്തിയ പഠനത്തിലാണ് വ്യക്തമായിരിക്കുന്നത്.

ഗ്ലാസ് താഴ്ത്തിയിടുമ്പോള്‍ അകത്തു പ്രവേശിക്കുന്ന കാറ്റ്, കാറിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടസമാകുന്നു.ഈയൊരു വായൂമര്‍ദമാണ്,കൂടുതല്‍ ഇന്ധനത്തെ കത്തിക്കുന്നത്.

ചില്ലുകള്‍ ഉയര്‍ത്തിയിട്ടാല്‍ വാഹനത്തിന്റെ എയറോഡൈനാമിക് രൂപം പൂര്‍ത്തിയാകുകയും, കാറ്റിനെ ചൂഴ്ന്ന് സുഗമമായ കുതിപ്പിന് സഹായകരമാകുകയും ചെയ്യുന്നു. ജനാലകള്‍ അടച്ചുള്ള യാത്രയുമായി താരതമ്യം ചെയ്തപ്പോള്‍, ചില്ല് താഴ്ത്തിയുള്ള യാത്രയ്ക്ക് 20 ശതമാനം കൂടുതല്‍ ഇന്ധനം വേണ്ടി വന്നതായി പരീക്ഷണത്തില്‍ തെളിഞ്ഞു.

കാറിന്റെ രൂപരേഖയ്ക്ക് അനുസരിച്ച് ഇതിന് മാറ്റം വരുമെന്നും പഠനം പറയുന്നു. എസ്‌യുവി പോലെയുള്ള വലിയ കാറുകളെയാണ് ഈയൊരു പ്രശ്‌നം ഏറ്റവുമധികം ബാധിക്കുന്നത്. താപനില, കാറ്റിന്റെ വേഗം, വാഹനത്തിന്റെ എയ്‌റോഡൈനാമിക് ഡിസൈന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളും ഇന്ധനക്ഷമതയെ ബാധിക്കുന്നു.

എസി ഇട്ടുള്ള യാത്രയുമായി താരതമ്യം ചെയ്തപ്പോഴും 10 ശതമാനം അധികം ഇന്ധനമാണ് ചില്ലു താഴ്ത്തിയുള്ള യാത്രയ്ക്ക് വേണ്ടിവരുന്നത്.

Scroll To Top