Sunday December 04, 2016
Latest Updates

പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ യുവാവിനെ ഗാര്‍ഡ പട്രോളിംഗ് സംഘം പിടികൂടി

പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ യുവാവിനെ ഗാര്‍ഡ പട്രോളിംഗ് സംഘം പിടികൂടി

ഡബ്ലിന്‍: ഡബ്ലിനിലെ പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. ഇന്നലെ വൈകുന്നേരമാണ് 31 കാരനായ മോഷ്ടാവ് അറസ്റ്റിലായത്. വൈകുന്നേരം 5 മണിയോടെ മോഷണം നടത്തി വന്ന ഇയാള്‍ ഗാര്‍ഡയുടെ പട്രോളിംഗ് സംഘത്തിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

കില്‍മോര്‍ റോഡിലെ പംപിലാണ് ഇയാള്‍ മോഷണം നടത്തിയത്. ബ്ലേഡ് പോലെയുള്ള ഒരു ആയുധവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. പമ്പില്‍ എത്തിയ ഇയാള്‍ ക്യാഷ് കൌണ്ടറിലെ ജീവനക്കാരെ ഭീഷണിപ്പെത്തി പണം കൈക്കലാക്കുകയായിരുന്നു. ഇയാള്‍ പണവുമായി ഓടുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന ഗാര്‍ഡയുടെ കണ്ണില്‍പ്പെട്ടതോടെയാണ് മോഷ്ടാവ് അറസ്റ്റിലായത്.

ഇയാളെ പിന്തുടര്‍ന്ന ഗാര്‍ഡ സംഘം ബലപ്രയോഗത്തിലൂടെ മോഷ്ടാവിനെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടാവിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

Scroll To Top