Monday December 05, 2016
Latest Updates

പൂസുണ്ടോ എന്നറിയാന്‍ ഇനി ഊതേണ്ട.. മിഷ്യന്‍ പിടിച്ചോളും

പൂസുണ്ടോ എന്നറിയാന്‍ ഇനി ഊതേണ്ട.. മിഷ്യന്‍ പിടിച്ചോളും

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വാഹനമോടിക്കുന്നവര്‍ മദ്യമോ മയക്കുമരുന്നുകളോ കഴിച്ച് പൂസായാണോ ഓടിക്കുന്നത് എന്നറിയാന്‍ ഇനി ഗാര്‍ഡയ്ക്ക് അവരെ ഊതിക്കേണ്ട ആവശ്യമില്ല. കാരണം പുതുതായി റോഡുകളില്‍ സ്ഥാപിക്കാന്‍ പോകുന്ന മെഷീനുകള്‍ തന്നെ അത്തരം പൂസ് കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ ഇത്തരം മെഷീനുകള്‍ റോഡുകളില്‍ സ്ഥാപിക്കുമെന്നാണ് മന്ത്രി വരേദ്കര്‍ അറിയിച്ചിരിക്കുന്നത്. ഇതു സ്ഥാപിക്കുന്നതോടെ വാഹനം ഓടിക്കുമ്പോള്‍ െ്രെഡവര്‍ മദ്യപിച്ചിട്ടുണ്ടോ എന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും മനസിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മന്ത്രി പറയുന്നു. െ്രെഡവറുടെ വായിലെ ഉമിനീര്‍ ആണ് ഇതിന് പരിശോധനയ്ക്കായി എടുക്കുന്നത്.തുപ്പല്‍, യന്ത്രത്തില്‍ എത്തിയാല്‍ ഉടന്‍ ഇതിന്റെ പരിശോധനാ ഫലം അറിയാം . മദ്യമോ മയക്കുമരുന്നോ കൂടുതല്‍ ഉപയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ െ്രെഡവറെ ഗാര്‍ഡ സ്‌റ്റേഷനില്‍ കൊണ്ടുപോയി കൂടുതല്‍ ഉറപ്പുവരുത്തുന്നതിനായി രക്ത പരിശോധന നടത്തുകയും ചെയ്യും.
മയക്കുമരുന്നുപയോഗമാണ് ഇത്തരം മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ കൂടുതലായും പരിശോധിക്കപ്പെടുക. കാരണം മദ്യ ഉപയോഗം കണ്ടെത്തുന്നതിനേക്കാള്‍ വളരെ വിഷമം പിടിച്ച കാര്യമാണ് മയക്കുമരുന്നുപയോഗം കണ്ടെത്തുക എന്നത്. ഒട്ടേറെ മാര്‍ഗങ്ങള്‍ പരിശോധനയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും മരുന്നുപയോഗിക്കുന്നതിന്റെ കൃത്യമായ അളവു കണ്ടെത്താന്‍ കഴിയാതെ വരികയാണ് പതിവ്. ഇപ്പോള്‍ റോഡ് വഴികളില്‍ മെഡിക്കല്‍ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റിയുടേതുപോലുള്ള റോഡ്‌സൈഡ് ഡിവൈസുകള്‍ പല ചെക്‌പോയിന്റുകളിലും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വരേദ്കര്‍ പറയുന്നു.
ശക്തമായ രീതിയിലുള്ള നിയമ പിന്‍ബലത്തോടെ തന്നെ ഇത്തരം മെഷീനുകള്‍ റോഡുകളില്‍ സ്ഥാപിക്കാനാണ് മന്ത്രി തീരുമാനിച്ചിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള െ്രെഡവിംഗ് കര്‍ശനമായി ഇല്ലാതാക്കുക എന്നതുതന്നെയാണ് ഇതിന്റെ ലക്ഷ്യവും. മയക്കുമരുന്നും മദ്യവും ഒക്കെ ഉപയോഗിച്ചുകൊണ്ടുള്ള െ്രെഡവിംഗ് നിയമവിരുദ്ധമാണെങ്കിലും അതിനു തടയിടാന്‍ പാകത്തിലുള്ള ശക്തമായ ഒരു നിയമവ്യവസ്ഥകളും നിലവിലില്ല.

ഒരു ലഹരി പദാര്‍ത്ഥം ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിച്ചതായി തെളിഞ്ഞാലോ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ നേരിട്ട് െ്രെഡവിംഗില്‍ അപാകത കണ്ടാലോ നിയമനടപടികള്‍ക്കും വിധേയമാക്കാവുന്നതാണ്. കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങളാണ് വാഹനം ഓടിക്കുന്ന െ്രെഡവര്‍മാര്‍ കൂടുതലായും ഉപയോഗിച്ചു കാണുന്നത്.

മെഡിക്കല്‍ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റി നടത്തിയ റിപോര്‍ട്ട് ഓണ്‍ റോഡ്‌സൈഡ് ഡ്രഗ് ടെസ്റ്റിംഗ് ആന്‍ഡ് എക്യുപിമെന്റ് (2012) എന്ന പഠനത്തില്‍ പറയുന്നത് ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗം കൂടുതലായി ഉറക്കം തൂങ്ങുന്നതിനും അലസമായ െ്രെഡവിംഗിനും സംശയങ്ങള്‍ക്കും കാരണമാവുന്നതായി സൂചിപ്പിച്ചിട്ടുമുണ്ട്. 2012 പഠനത്തില്‍ ഏകദേശം 2000ത്തോളം സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയ െ്രെഡവര്‍മാരില്‍ നിന്നും ബ്യൂറോയും ശേഖരിച്ചത്. ഇതില്‍ 15ശതമാനത്തോളം റിസല്‍ട്ടുകളും പോസിറ്റീവ് റിസല്‍ട്ടാണ് നല്‍കിയത്.

അടുത്ത വര്‍ഷം പുതിയ മെഷീനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ്‌സൈഡ് ഇംപെയര്‍മെന്റ് ട്രെയിനിംഗ് പ്രോഗ്രാം എന്നപേരില്‍ ഇതിനായി ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുമുണ്ട്.

ഗതാഗത വകുപ്പിലെയും മെഡിക്കല്‍ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റിയിലെയും ഗാര്‍ഡയിലെയും ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ഡിവൈസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് .
ഇത്തരത്തില്‍ ഒരു റോഡ്‌സൈഡ് ഡിവൈസ് സ്ഥാപിക്കുന്നത്തിനായുള്ള അംഗീകാരം നീതിന്യായ വകുപ്പ് ഉടന്‍ ഗതാഗത വകുപ്പിന് അനുവദിക്കും.

റോഡ്‌സൈഡ് ഡിവൈസ് സ്ഥാപിക്കുന്നതിലൂടെ ഗാര്‍ഡ സ്‌റ്റേഷനില്‍ പരിശോധനയ്ക്കായി എത്തിക്കുന്ന ബ്ലഡ് സാംപിളുകള്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്നത്. വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഇത്തരത്തില്‍ സംശയം തോന്നുന്ന െ്രെഡവര്‍മാരുടെ ബ്ലഡ് സാംപിള്‍ പരിശോധിക്കാനായി മെഡിക്കല്‍ പ്രൊഫഷണലുകളുടെ അഭാവം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പലതരം കുഴപ്പങ്ങള്‍ക്കും കാരണമാവുന്നുമുണ്ട്.

ഒരോ പ്രദേശങ്ങളിലേക്കും പ്രത്യേകം മെഡിക്കല്‍ പ്രൊഫഷണലുകളെ ഇതിനുവേണ്ടി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി ഷാറ്ററിന് കത്ത് നല്‍കിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പല മരുന്നുകളുടെയും ഉപയോഗം നിമിത്തം അതിന്റെ പ്രവര്‍ത്തനഘട്ടം കഴിഞ്ഞതിനു ശേഷവും അംശം ശരീരത്തില്‍ നിലനില്‍ക്കും ഇത്തരത്തിലുള്ള മരുന്നുകളെ പ്രത്യേകം കണക്കിലെടുത്തുള്ളതുകൊണ്ടായിരിക്കണം നിയമവ്യവസ്ഥകള്‍ എന്നും പ്രത്യേക അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വാഹനം ഓടിക്കുന്ന സമയത്ത് കഴിവതും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറച്ച് അപകടങ്ങള്‍ ഒഴിവാക്കുക എന്നതു തന്നെയാണ് ഇപ്പോള്‍ പുതിയ മെഷീനുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യവും. ഇതിനായി നിയമപരമായുള്ള പിന്തുണ വര്‍ദ്ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

Scroll To Top