Wednesday December 07, 2016
Latest Updates

പൂവാലനെ പെണ്‍കുട്ടി കൈകാര്യം ചെയ്യുന്ന വീഡിയോ തരംഗമാകുന്നു

പൂവാലനെ പെണ്‍കുട്ടി കൈകാര്യം ചെയ്യുന്ന വീഡിയോ തരംഗമാകുന്നു

ബാംഗ്ലൂര്‍: പൂവാലനെ പെണ്‍കുട്ടി കൈകാര്യം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമാകുകയാണ്. പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയുടെ പിന്നാലെയെത്തി ശല്യം ചെയ്ത യുവാവിനെ യുവതി പിടികൂടി കുനിച്ച് നിര്‍ത്തി തലയില്‍ നല്ല ചവിട്ട് കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. 

ഇതിനകം ഈ വീഡിയോ ദേശീയ മാധ്യമങ്ങളില്‍ പോലും സ്ഥാനം പിടിച്ചു കഴിഞ്ഞു.അയര്‍ലണ്ടിലെ അടക്കം ഒട്ടേറെ വിദേശ മാധ്യമങ്ങളിലും ഈ വീഡിയോ ആദ്യ പേജില്‍ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്.

ഈ ദൃശ്യം സ്വന്തം മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് ആദ്യം ഫേസ് ബുക്കിലും പിന്നെ യൂട്യൂബിലും പോസ്റ്റ് ചെയ്യുകയായിരുന്നു. ബാംഗ്ലൂരിലാണ് സംഭവം നടന്നത്.

Scroll To Top