Friday December 09, 2016
Latest Updates

പൂര്‍ണ്ണ നഗ്‌നരായി അയര്‍ലണ്ടിലെ ജനപ്രതിനിധികള്‍ ! പ്രതിഷേധം ശുദ്ധ ജലത്തിന് വേണ്ടി ..

പൂര്‍ണ്ണ നഗ്‌നരായി അയര്‍ലണ്ടിലെ ജനപ്രതിനിധികള്‍ ! പ്രതിഷേധം ശുദ്ധ ജലത്തിന് വേണ്ടി ..

കോര്‍ക്ക് :ലോകത്തിന്റെ പല ഭാഗങ്ങളിലും തുണിയുരിഞ്ഞുകൊണ്ട് പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അയര്‍ലണ്ടില്‍ ആദ്യമായി അത്തരത്തില്‍ ഒരു പ്രതിഷേധം നടന്നിരിക്കുകയാണ്. സാധരണക്കാരായ പൗരന്‍മാരല്ല പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. വെസ്റ്റ്‌കോര്‍ക്കിലുള്ള രണ്ട് കൗണ്‍സിലര്‍മാരാണ് ഇത്തരം ഒരു പ്രതിഷേധമാര്‍ഗം തിരഞ്ഞെടുത്തത്.

പൊതുജനങ്ങള്‍ക്ക് വിതരണം നടത്തുന്ന ശുദ്ധജലത്തില്‍ ഫ്‌ലൂറൈഡ് കലര്‍ത്തുന്നതിനെതിരായാണ് ജനപ്രതിനിധികള്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ചിരിക്കുന്നത്. ക്ലോനാകില്‍ടി ടൗണ്‍ കൗണ്‍സിലര്‍ അന്ന കള്ളിനെയിന്‍, സ്‌കൈബിരീന്‍ ടൗണ്‍ കൗണ്‍സിലര്‍ കരേന്‍ ഒക്ലെയ്, ട്രേലിയിലുള്ള ആന്റി ഫ്‌ലൂറിഡേഷന്‍ കാംപെയ്‌നര്‍ ഡാനിസ് ബ്രസീലുമാണ് ഇപ്പോല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും ശുദ്ധജലത്തില്‍ ഫ്‌ലൂറൈഡ് കലര്‍ത്തുന്നത് അയര്‍ഡലണ്ട് മാത്രമാണ്. 50വര്‍ഷമായി രാജ്യം തുടര്‍ന്നുവരുന്ന ശീലമാണിത്. ഇതിന് ഒരു മാറ്റം വരുത്താനാണ് മൂവരും കൂടി തുണിയുരിയല്‍ പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടത്.

തൈറോയിഡ് ഗ്രന്ധികള്‍ക്ക് അപകടം വരുത്തിവയ്ക്കാനും ആസ്ത്മ, ഓട്ടിസം തുടങ്ങിയ അസുഖങ്ങളുടെ കാരണമാവാനും നാഡീസംബന്ധമായ തകരാറുകള്‍ വരാനും ഇത്തരത്തില്‍ ഫ്‌ലൂറൈഡ് കലര്‍ത്തുന്നതുവഴി ഇടവരുമെന്ന് സൈന്റിഫിക് പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.
എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധ സമിതിയും ഐറിഷ് ഡെന്റല്‍ അസോസിയേഷനും കൂടി ഫ്‌ലൂറൈഡ് കുടിവെള്ളത്തില്‍ കലര്‍ത്തുന്നത് തുടരാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പല്ലുകളുടെ ആരോഗ്യസംരക്ഷണത്തിന് ഇത് ഉത്തമമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഈയടുത്തിടെയാണ് സ്‌കൈബിരീന്‍, ക്ലോനാകില്‍ടി ടൗണ്‍ കൗണ്‍സിലുകള്‍ ശുദ്ധജലത്തില്‍ ഫ്‌ലൂറൈഡ് കലര്‍ത്തുന്ന നടപടി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ നിയമമനുസരിച്ച് ലോക്കല്‍ അതോറിറ്റികള്‍ക്ക് അത് നിര്‍ത്തലാക്കാനുള്ള അനുമതി ഇല്ലായിരുന്നു.
എന്നാല്‍ ഏതൊക്കെ ഏരിയകളിലാണ് ഫ്‌ലൂറിഡേഷന്‍ നടത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം ലോക്കല്‍ അതോറിറ്റികള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലായില്‍ കോനകില്‍ടി ടൗണ്‍ കൗണ്‍സില്‍ സര്‍ക്കാരിന് എഴുതിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റൈലി തള്ളുകയായിരുന്നു.

എന്നാല്‍ 2000 മുതല്‍ തന്നെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ഡൊനഗല്‍, സ്ലീഗോ കൗണ്ടി കൗണ്‍സിലുകളും ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഫ്‌ലൂറിഡേഷന്‍ നടത്തുന്നത് പരിശോധിക്കാനായി സര്‍ക്കാര്‍ ഒരു പ്രത്യേക സമിതിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വര്‍ക്കിംഗ് ബോഡിയെ സംശയ ദൃഷ്ട്യാ നോക്കിക്കാണാനേ പല കൗണ്‍സിലര്‍മാര്‍ക്കും സാധിക്കുന്നുമുള്ളു.എന്നാല്‍ 2007ല്‍ ഗ്രീന്‍ പാര്‍ട്ടി നേതാവ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഒയ്‌റീടസ് കമ്മറ്റി തയ്യാറായിരുന്നില്ല. റിപ്പോര്‍ട്ടില്‍ ഫ്‌ലൂറിഡേഷന്‍ നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.like-and-share

Scroll To Top