Saturday December 03, 2016
Latest Updates

പൂര്‍ണ്ണമായും സെന്‍സര്‍ ചെയ്ത ലോകത്തിലെ ആദ്യ നഗരമായി മാറാന്‍ ഡബ്ലിന്‍ ഒരുങ്ങുന്നു

പൂര്‍ണ്ണമായും സെന്‍സര്‍ ചെയ്ത ലോകത്തിലെ ആദ്യ നഗരമായി മാറാന്‍ ഡബ്ലിന്‍ ഒരുങ്ങുന്നു

ഡബ്ലിന്‍ :ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും നഗരം നാട്ടുകാര്‍ക്ക് അനുയോജ്യമായ വിധത്തിലേക്ക് പരുവപ്പെടുത്തുന്നതിനുമായി ഡബ്‌ളിന്‍ ആധുനിക സാങ്കേതിക വിദ്യയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു. ഇന്റലുമായി ചേര്‍ന്ന് പൂര്‍ണ്ണമായും സെന്‍സര്‍ ചെയ്യപ്പെടുന്ന ലോകത്തിലെ ആദ്യ നഗരമാകാനാണ് ഡബ്‌ളിന്‍ തയ്യാറെടുക്കുന്നത്. ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ആശയങ്ങള്‍ അവതരിപ്പിക്കാനും നാട്ടുകാര്‍ക്ക് എന്താണ് വേണ്ടതെന്ന് തിരിച്ചറിയാനുമായി ഓരോ ഗേറ്റ്‌വേയിലും ആറ് സെന്‍സറുകള്‍ വീതം വരുന്ന 200 സെന്‍സിംഗ് ഗേറ്റ്‌വേകള്‍ വരുന്ന പദ്ധതി തയ്യാറാക്കുന്നത് ഡബ്‌ളിന്‍ സിറ്റി കൗണ്‍സിലും കമ്പ്യൂട്ടര്‍ ഭീമനായ ഇന്റലും ചേര്‍ന്നാണ്.

നഗരത്തിലെ വായുവിന്‍െ്‌റ ഗുണനിലവാരം, ശബ്ദത്തിന്‍െ്‌റ അളവ്, തുടങ്ങിയ വിവരങ്ങള്‍ നഗരത്തിലെ താമസക്കാര്‍ക്കും മറ്റുള്ളവര്‍ക്കും നേരിട്ട് സ്വീകരിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് പദ്ധതി. പദ്ധതിയുടെ സാധ്യതയും അതിനു വേണ്ടിയുള്ള സാഹചര്യങ്ങളും പഠിക്കാനും വിലയിരുത്താനുമായി വിശാലമായ രീതിയിലുള്ള സംവിധാനങ്ങള്‍ ഇന്റ്ല്‍ ഒരുക്കും. ഇതിന് പുറമെ സമയാസമയത്തെ ട്രാഫിക് സംബന്ധിച്ച വിവരങ്ങള്‍ ഡബ്‌ളിന്‍ സിറ്റി കൗണ്‍സില്‍ ജനങ്ങളില്‍ എത്തിക്കും. നഗരങ്ങളെ സാങ്കേതികവിദ്യ എങ്ങിനെ രൂപപ്പെടുത്തുന്നു എന്ന കാര്യത്തില്‍ ലോകത്തിന് തന്നെ ഇത് മാതൃകയായിരിക്കുമെന്ന് ഇന്റല്‍ പ്രസിഡന്റ് റെനീ ജയിംസ് പറഞ്ഞു.

നഗരജീവിതത്തിന്‍െ്‌റ ഗുണഗണങ്ങള്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ഡബ്‌ളിന്‍ സി്‌റി മാനേജര്‍ ഓവന്‍ കീഗന്‍ പറഞ്ഞു. പരിസ്ഥിതിയെ നന്നായി കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെ സമയാസമയത്ത് പൗരന്മാരുടെ ഇടപെടലിലൂടെ തന്നെ ആള്‍ക്കാരുടെ ജീവിത നിലവാരം കൂട്ടാന്‍ പദ്ധതി സഹായകരമാകുമെന്ന് റീനി പറഞ്ഞു. അതിനിടയില്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ നിക്ഷേപം കഴിഞ്ഞയാഴ്ച ഇന്റല്‍ നടത്തുകയും ചെയ്തു. കില്‍ഡേറിലെ സൈറ്റില്‍ 3.5 ബില്യണ്‍ യൂറോയാണ് നിക്ഷേപിച്ചത്. കില്‍ഡേര്‍, ഷാനന്‍, ബെല്‍ഫാസ്റ്റ്, കോര്‍ക്ക് എന്നിവിടങ്ങളില്‍ 5,200 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഒരുങ്ങുന്നത്

Scroll To Top