Thursday December 08, 2016
Latest Updates

പൂട്ടിക്കിടക്കുന്ന ബാറുകളില്‍ നാളെ മുതല്‍ ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

പൂട്ടിക്കിടക്കുന്ന ബാറുകളില്‍ നാളെ മുതല്‍ ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന ബാറുകളില്‍ നാളെ മുതല്‍ ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പുതിയ മദ്യനയം പ്രകാരം പൂട്ടിക്കിടന്ന 150 ബാറുകള്‍ക്ക് സര്‍ക്കാര്‍ ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി. പഴയ നിലവാര പരിശോധന ഉപേക്ഷിച്ച് ഹോട്ടലുകള്‍ക്ക് വൃത്തിയുണ്ടോ എന്ന മാത്രം പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ലൈസന്‍സ് നല്‍കിയത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം ഉള്‍പ്പെടെ പരിശോധന പൂര്‍ത്തിയായ ജില്ലകളിലെ ബാറുകളില്‍ നാളെ മുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ബിയറും വൈനും സ്‌റ്റോക്ക് എടുക്കുന്ന ബാറുകളില്‍ നാളെ മുതല്‍ വില്‍പ്പന ആരംഭിക്കും. തുടര്‍ച്ചയായ അവധികള്‍ മൂലം പല ബാറുകളിലും സ്‌റ്റോക്ക് എടുക്കാന്‍ സാധിച്ചിരുന്നില്ല.

ക്രൈസ്തവ സഭകളുടെയും, കെ.പി.സി.സി അധ്യക്ഷന്റെയും രൂക്ഷമായ എതിര്‍പ്പ് മറികടന്നാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തത്.

Scroll To Top