Monday December 05, 2016
Latest Updates

പൂച്ചയുടെ വലുപ്പമുള്ള എലികള്‍ തലങ്ങും വിലങ്ങും പായുന്നു; അയര്‍ലണ്ട് പ്ലേഗ് ഭീഷണിയിലെന്ന് വിദഗ്ദര്‍

പൂച്ചയുടെ വലുപ്പമുള്ള എലികള്‍ തലങ്ങും വിലങ്ങും പായുന്നു; അയര്‍ലണ്ട്  പ്ലേഗ് ഭീഷണിയിലെന്ന് വിദഗ്ദര്‍

ഡബ്‌ളിന്‍: വരാനിരിക്കുന്ന ആഴ്ചകളില്‍ അയര്‍ലന്റിലെ വീടുകളില്‍ കൂറ്റന്‍ പന്നിയെലികളെ കണ്ടാല്‍ അത്ഭുതപ്പെടാനില്ലെന്ന് പ്‌ളഗ് നിയന്ത്രിത വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഡബ്‌ളിനിലെ ഒരു വീട്ടില്‍ നിന്നും പൂച്ചയുടെ അത്ര വലിപ്പമുള്ള എലിയെ കണ്ടെത്തിയതിന് പിന്നാലെയാണ് വിദഗ്ദ്ധര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ദക്ഷിണ ഡബ്‌ളിനിലെ കിംഗ്‌വുഡിലെ താമസക്കാരനായ ഇയാന്‍ വാള്‍ട്ടറുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ എലിക്ക് 24 ഇഞ്ചായിരുന്നു വലിപ്പം. വീടിന്റെ മച്ചില്‍ നിന്നും മാന്തിക്കീറുന്നതിന്റെ ഒരു വലിയ ശബ്ദം കേട്ടെന്നും സിറ്റിവെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപത്തെ ബ്രൗണ്‍സ്ബാണ്‍ എസ്‌റ്റേറ്റിലേക്ക് മാറിയെന്നും വാള്‍ട്ടറുടെ ഭാര്യ ഗ്രേസ് പറയുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് പ്‌ളേഗ് നിയന്ത്രണ വിദഗ്ദ്ധര്‍ വീട്ടിലെത്തിയതും കൂറ്റന്‍ എലിയെ കണ്ടെത്തിയതും.

എലിയുടെ വലിപ്പം കണ്ട് ഞെട്ടിപ്പോയെന്നും ഇത്തരം അനേകം എലികള്‍ വീടുകളില്‍ ഉണ്ടാകാമെന്നും ഇവ വരും മാസത്തില്‍ കൂടുതല്‍ വലിപ്പം വെച്ചേക്കാമെന്നും വിദഗ്ദ്ധന്‍ മാര്‍ക്കസ് ഗിയുസ്റ്റി പറഞ്ഞു. കാലാവസ്ഥാ മാറ്റവും മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയുമാണ് ഈ പ്രവണതയ്ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു. അനാവശ്യമായി ഭക്ഷണം പാഴാക്കുന്നത് ഇത്തരം ജീവികള്‍ക്ക് ഗുണകരമാകുന്നുണ്ട്. എലികള്‍ കൂടുന്നത് അവയെ നിയന്ത്രിക്കാന്‍ പിന്നീട് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറാന്‍ ഇടയാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

Scroll To Top