Wednesday December 07, 2016
Latest Updates

പുലിക്കണ്ണുമായി സ്‌കോര്‍പ്പിയോ മുഖംമിനുക്കി എത്തുന്നു

പുലിക്കണ്ണുമായി സ്‌കോര്‍പ്പിയോ മുഖംമിനുക്കി എത്തുന്നു

സ്‌കോര്‍പ്പിയോ മുഖംമിനുക്കി ജനങ്ങളുടെ ഇടയിലേയ്ക്ക് എത്തുന്നു. മഹീന്ദ്രയുടെ സ്‌കോര്‍പിയോ എസ്.യു.വികളുടെ പടക്കളത്തിലേയ്ക്ക് മുഖം മിനുക്കി എത്തുകയാണ്. ഇതിന്റെ ഹെഡ് ലാമ്പ് കണ്ടാല്‍ പുലിക്കുട്ടിയുടെ കണ്ണു പോലെ ഇരിക്കും. കൂടാതെ പുതുക്കിയ ഗ്രില്ലും ഫ്രണ്ട് ബമ്പറുമാണ് ഉള്ളത്. സൈഡ് പ്രൊഫലില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും പുതിയ അലോയ് വീലായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കൂടാതെ പുതുക്കിയ ഡാഷ് ബോര്‍ഡ്, കൂടുതല്‍ മികച്ച സ്റ്റിയറിംഗ് വീല്‍, എസി വെന്റ് എന്നിവ ഇന്റീരിയര്‍ മികച്ചതാക്കുന്നുണ്ടെന്ന് വിവിധ ഓട്ടോമാഗസിനുകള്‍ പറയുന്നു. ഇന്റിരിയറിലെ പല സംവിധാനങ്ങളും 500 നെ ഓര്‍മ്മിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ എന്‍ജിനുകള്‍ക്ക് മാറ്റമില്ലെന്നാണ് നിലവിലെ വിവരം. ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഒക്ടോബറില്‍ കമ്പനി പുറത്തുവിടുമെന്നാണ് സൂചന

Scroll To Top