Saturday December 10, 2016
Latest Updates

പുരോഹിതര്‍ക്ക് വിവാഹ അനുമതി: പുനര്‍ വിചിന്തനത്തിന് തയ്യാറെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

പുരോഹിതര്‍ക്ക് വിവാഹ അനുമതി: പുനര്‍ വിചിന്തനത്തിന് തയ്യാറെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ :കത്തോലിക്ക പുരോഹിതര്‍ക്ക് വിവാഹ അനുമതി നല്കുന്നത് സംബന്ധിച്ച് നിലപാട് മാറ്റത്തിന് തയ്യാറെന്ന സൂചന നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ. പുരോഹിതരുടെ ബ്രഹ്മചര്യം സഭയുടെ അടിസ്ഥാന പ്രമാണമല്ലെന്ന് മാര്‍പാപ്പ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.തന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെയാണ് പോപ്പ് ഈ വിഷയത്തില്‍ മനസ് തുറന്നത്.

1000 വര്‍ഷത്തിലധികമായി കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം അനുഷ്ടിച്ച്
വരുന്നു. 1139ല്‍ 500 ബിഷപ്പുമാര്‍ പങ്കെടുത്ത ലെറ്റ്രന്‍ കൗണ്‍സിലാണ്പുരോഹിതര്‍ വിവാഹം കഴിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.1563 ലെ ട്രെന്റ് കൗണ്‍സില്‍ ഇതിനു പുനരനുമതിയും നല്‍കി.എന്നാല്‍ സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഇക്കാര്യം അനുശാസിക്കുന്നില്ല. അതിനാല്‍ തന്നെ പുരോഹിതര്‍ക്ക് വിവാഹ അനുമതി നല്കുന്നത്സംബന്ധിച്ച് തനിക്ക് തുറന്ന സമീപനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലൈംഗികത ദൈവത്തിന്റെ വരദാനമാണെന്ന് പഠിപ്പിക്കുമ്പോള്‍ തന്നെ സഭയിലെ വൈദികര്‍ക്ക്ലൈംഗിക ജീവിതം നിഷേധിക്കുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന് അദ്ദേഹം
സമ്മതിച്ചു.

സെന്റ് പീറ്റര്‍ ഉള്‍പ്പെടെ പല വിശുദ്ധരും വിവാഹ ജീവിതം നയിച്ചിരുന്നതായി
ബൈബിളില്‍ വ്യക്തമാണ്. ഇക്കാര്യങ്ങളെല്ലാം പോപ് ശരിവയ്ക്കുന്നതോടെ 
കത്തോലിക്ക സഭയില്‍ ഒരു സമൂല മാറ്റത്തിന് അദ്ദേഹം തുടക്കം
കുറിക്കുന്നുവെന്നതിന്റെ സൂചനയാണ് പോപ് ഫ്രാന്‍സിസ് നല്കിയത്. പതിനൊന്നാം
നൂറ്റാണ്ട് മുതലാണ് കത്തോലിക്ക സഭയില്‍ വൈദികര്‍ ബ്രഹ്മചര്യം ആചരിച്ച്
തുടങ്ങിയത്.

Scroll To Top