Sunday December 04, 2016
Latest Updates

പുരോഹിതരെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഐറിഷ് ടൈംസ് പത്രം പുലിവാല് പിടിച്ചു

പുരോഹിതരെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഐറിഷ് ടൈംസ് പത്രം പുലിവാല് പിടിച്ചു

ഡബ്ലിന്‍;സഭയെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഐറിഷ് ടൈംസ് പത്രം പുലിവാല് പിടിച്ചു. ‘ചില്‍ഡ്രന്‍സ് ഫസ്റ്റ് ബില്‍’ ‘നിര്‍ബന്ധിത റിപ്പോര്‍ട്ടിംഗ്’ എന്നീ വാചകങ്ങള്‍ എഴുതിയ ബോര്‍ഡുമായി ഒരു പുരോഹിതന്‍ നില്‍ക്കുന്ന കാര്‍ട്ടൂണാണ്
വിവാദമായത്. ഇത് ക്രൈസ്തവ പുരോഹിതരെ അപമാനിക്കുന്ന കാര്‍ട്ടൂണാണെന്ന് വിമര്‍ശനം ഉയര്‍ന്നു. കുട്ടികളെ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന നിയമമാണ് ചില്‍ഡ്രന്‍സ് ഫസ്റ്റ് ബില്‍.

പുരോഹിതരുമായി കൂട്ടിയിണക്കി വരച്ച ഈ കാര്‍ട്ടൂണിനെതിരെ സഭയുടെ ഭാഗത്ത്നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഐറിഷ് ടൈംസിന്റെ ആര്‍ക്കൈവില്‍ നിന്ന് കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു. അയര്‍ലണ്ടിലെ നല്ല പുരോഹിതരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതെന്ന് ഐറിഷ് ടൈംസ് അധികൃതര്‍
വിശദീകരണക്കുറിപ്പിള്‍ വ്യക്തമാക്കി. കാര്‍ട്ടൂണ്‍ പിന്‍വലിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഇന്നത്തെ പത്രത്തില്‍ ഐറിഷ് ടൈംസ്വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള സഭ മേലധികാരികള്‍ കാര്‍ട്ടൂണിനെതിരെ രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് പത്രം കാര്‍ട്ടൂണ്‍ പിന്‍വലിച്ച് തടിയൂരിയത്. സാമൂഹിക വിമര്‍ശനത്തില്‍ ആക്ഷേപ ഹാസ്യത്തിന്റെ പ്രാധാന്യം താന്‍
മനസിലാക്കുന്നു. കലാകാരന്‍മാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും താന്‍ മാനിക്കുന്നു. എന്നാല്‍ പുരോഹിതരെ താറടിക്കുന്ന ഇത്തരം കാര്‍ട്ടൂണുകള്‍അംഗീകരിക്കാനാകില്ലെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു

Scroll To Top