Saturday December 03, 2016
Latest Updates

പുരോഹിതരുടെ ലൈംഗികാതിക്രമണത്തിന് ഇരകളായ കുട്ടികളോട് മാര്‍പാപ്പ മാപ്പ് പറഞ്ഞു

പുരോഹിതരുടെ ലൈംഗികാതിക്രമണത്തിന് ഇരകളായ കുട്ടികളോട് മാര്‍പാപ്പ മാപ്പ് പറഞ്ഞു

വത്തിക്കാന്‍; വൈദികരുടെ ലൈംഗികാതിക്രമണത്തിനു ഇരയായ കുട്ടികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ  മാപ്പ് പറഞ്ഞു. വത്തിക്കാനില്‍ നടന്ന അന്താരാഷ്ട്രകാത്തലിക് ചൈല്ഡ് ബ്യൂറോയില്‍ സംസാരിക്കവെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പേരില്‍ ഖേദപ്രകടനം നടത്തിയത്.നേരത്തെയും കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍മാര്‍ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്.

അപ്രതീക്ഷിതമായാണ് അദ്ദേഹം പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ച് പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചത്. ലൈംഗിക പീഡനത്തിനു ഇരയായിട്ടുള്ള എല്ലാ കുട്ടികളോടും വ്യക്തിപരമായി ഖേദംപ്രകടിപ്പിക്കുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു. വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച ഐറിഷ് വംശജയായ മേരി കോളിന്‍സിനെ സഭയുടെ ഉന്നത സമിതിയില്‍ എടുത്തതിന് പിന്നാലെയാണ് വൈദികരുടെ ലൈംഗികാതിക്രമണത്തിന് വിധേയരായവരോട്
അനുഭാവം പ്രകടിപ്പിച്ച് മാര്‍പാപ്പ വീണ്ടും രംഗത്ത് വന്നത്.

ആഗോളതലത്തില്‍ സഭയക്ക് പലപ്പോഴും നാണക്കെട് സൃഷ്ടിച്ച സംഭവമാണ് വൈദികരുടെ ലൈംഗിക പീഡനം. വിവിധ രാജ്യങ്ങളില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള വൈദികര്‍ കുട്ടികളെ പീഡിപ്ക്കുന്നതായി നിരവധി തവണ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍മാര്‍ പുരോഹിതരുടെ ലൈംഗിക
പീഡനത്തിനു ഇരയായവരോട് വിവിധ ഘട്ടത്തില്‍ മാപ്പ് പറഞ്ഞിട്ടുള്ളത്.ഫ്രാന്‍സിസ് മാര്‍പാപയുടെ മുന്‍ഗാമികളായ ബെനഡിക്റ്റ് പതിനാറാമനും ജോണ്‍ പോള്‍ രണ്ടാമനും വിവിധ ഘട്ടങ്ങളില്‍ പുരോഹിതര്‍ക്ക് വേണ്ടി മാപ്പ് പറഞ്ഞിട്ടുണ്ട്.

പുരോഹിതര്‍ക്കെതിരെ ഉയരുന്ന ലൈംഗികാരോപണം സഭയുടെ സദാചാര മൂല്യങ്ങള്‍ക്ക് തിരിച്ചടിയായതായി മാര്‍പാപ്പ വിലയിരുത്തി. ലൈംഗിക പീഡനങ്ങളില്‍ ആരോപണവിധേയരാകുന്ന പുരോഹിതരെ സഭ സംരക്ഷിക്കുന്നുവെന്ന ആരോപണവും മാര്‍പാപ്പ നിഷേധിച്ചു. ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും തെറ്റ് തുറന്നു
സമ്മതിക്കുകയും ചെയ്ത മറ്റൊരു സഭയും ലോകത്ത് ഇല്ലെന്ന് മാര്‍പാപ്പ  പറഞ്ഞു

Scroll To Top