Saturday December 10, 2016
Latest Updates

പുരോഹിതന് സാത്താന്റെ എസ്എംഎസ് ഭീഷണി; കുടിയൊഴിപ്പിച്ചാല്‍ തട്ടിക്കളയുമെന്ന് ഭീഷണി…!

പുരോഹിതന് സാത്താന്റെ എസ്എംഎസ് ഭീഷണി;  കുടിയൊഴിപ്പിച്ചാല്‍ തട്ടിക്കളയുമെന്ന് ഭീഷണി…!

ക്രാക്കോ (പോളണ്ട്): ടെക്‌നോളജി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സാങ്കേതികവിദ്യ മനുഷ്യര്‍ക്ക് മാത്രം പ്രാപ്യമായ കാര്യമാണെന്ന് കരുതിയാല്‍ തെറ്റി. മനുഷ്യന്റെ സ്വന്തമെന്നു നാം അഹങ്കരിക്കുന്ന ആധുനിക സാങ്കേതികവിദ്യ തങ്ങള്‍ ഉപയോഗിച്ചാല്‍ എന്താണ് തെറ്റ് എന്നാണ് സാത്താന്‍ ലോകത്ത് നിന്നുള്ളവര്‍ ചോദിക്കുന്നത്. പറഞ്ഞുവരുന്നത് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക ആശയ വിനിമയ സംവിധാനങ്ങള്‍ മനുഷ്യന് മാത്രമുള്ളതല്ലെന്നാണു പോളണ്ടില്‍ നിന്നുള്ള ഈ സംഭവം തെളിയിക്കുന്നത്. പോളണ്ടിലെ ഒരു പുരോഹിതന്‍ സാത്താന്റെ എസ്എംഎസുകള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണത്രെ.

പോളണ്ടിന്റെ തെക്ക് കിഴക്കാന്‍ മേഖലയിലെ ജരോസ്ലാവ് നഗരത്തിലെ ഫ. മരിയന്‍ റാച്ചല്‍ എന്ന പുരോഹിതനെയാണ് സാത്താന്‍ എസ്എംസിലൂടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഫാ. മരിയന് സാത്താന്റെ 666 എന്ന നമ്പരില്‍ നിന്ന് ദിവസവും നൂറു കണക്കിന് ഭീഷണി സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് !.സാത്താനെ വിലക്കാനായി കത്തോലിക്കാ സഭ ലോകത്തൊട്ടായി 30 രാജ്യങ്ങളില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വൈദികരില്‍ ഒരാളാണ് ഫാ.മരിയന്‍.സാത്താന്‍ കൂടിയിരുന്ന ഒരു യുവതിയുടെ ശരീരത്തില്‍ നിന്ന് കക്ഷിയെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് പുരോഹിതനോടുള്ള വൈരാഗ്യത്തിന് കാരണം. യുവതിയുടെ ശരീരത്തില്‍ നിന്ന് തന്നെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തട്ടിക്കളയുമെന്നാണ് സാത്താന്റെ എസ്എംഎസ് സന്ദേശം.

യുവതിയുടെ ശരീരത്തില്‍ നിന്ന് തന്നെ ഒഴിപ്പിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവരും കൊല്ലപ്പെടുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട്. യുവതി തന്റേതാണെന്നും അവളുടെ ശരീരത്തില്‍ നിന്ന് തന്നെ ഒഴിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടേന്നും എസ്എംഎസില്‍ പറയുന്നു. മൊബൈല്‍ ഫോണിന്റെ ഉടമ അറിയാതെയാണ് സാത്താന്‍ ഈ ഭീഷണി സന്ദേശങ്ങള്‍ എല്ലാം അയയ്ക്കുന്നത്!. സംഭവത്തിന്റെ നിജസ്ഥിതി മനസിലാകാതെ ആശങ്കയിലായിരിക്കുകയാണ് പ്രദേശത്തെ സഭാ വിശ്വാസികള്‍.

Scroll To Top