Thursday December 08, 2016
Latest Updates

പുത്തന്‍ 20 യൂറോ കോയിന്‍ .. വില 48 യൂറോ

പുത്തന്‍ 20 യൂറോ കോയിന്‍  .. വില 48 യൂറോ

ഡബ്ലിന്‍ :പുത്തന്‍ 20യൂറോ കോയിന്‍ സ്വന്തമാക്കണമെന്നുണ്ടോ? 48 യൂറോ മുടക്കാന്‍ തയ്യാറാണെങ്കില്‍ അതു നിങ്ങളുടെ കൈകളിലെത്തും.

20യൂറോയ്ക്ക് പകരം 48 യൂറോയെന്ന് അത്ഭുതപ്പെടാന്‍ വരട്ടെ, പുതിയ 20 യൂറോ നാണയം അത്രമാത്രം വിലമതിക്കുന്നതാണെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ വിലയിരുത്തല്‍.
വളരെ കുറച്ച് എണ്ണം മാത്രമാണ് പുതിയ 20യൂറോ കോയിനായി ഇറക്കിയിട്ടുള്ളൂവെന്നതാണ് വസ്തുത. എണ്ണം കുറയുകയും ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയും ചെയ്താല്‍ എന്തുചെയ്യണം? അതുകൊണ്ട് തന്നെ ഈ 20 യൂറോ കോയിന്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ 48 യൂറോ വിലനല്‍കേണ്ടിവരും.

മദ്ധ്യകാല ഐറിഷ് രൂപകല്പനയാണ് ഈ നാണയത്തിന്റെ പ്രത്യേകത. റോക്ക് ഓഫ് കാഷലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ നാണയത്തിന് രൂപകല്പന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് എല്ലാ സാധാരണ നാണയങ്ങളെപ്പോലെയുമാണ്

ഇതിലടങ്ങിയിരിക്കുന്ന ചിത്രങ്ങള്‍ റൗണ്ട് ടവറിന്റെയും കെല്‍തിക് ക്രോസിന്റെയും ഗോതിക് റോസ് വിന്‍ഡോയുടേതുമാണെന്ന് ഐറിഷ് ആര്‍കിടെക്ച്ച്വറല്‍ ട്രസ്റ്റില്‍ വച്ച് നടന്ന പ്രകാശന ചടങ്ങില്‍ വച്ച് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പാട്രിക് ഹൊനോഹന്‍ പറഞ്ഞു.
ഈ ചിത്രങ്ങള്‍ അയര്‍ലണ്ടിലെ മദ്ധ്യകാല സംസ്‌കാരത്തെയാണ് എടുത്തുകാട്ടുന്നതെന്നും പാട്രിക് ഹൊനോഹന്‍ കൂട്ടിച്ചേര്‍ത്തു.
ഐറിഷ് ആര്‍ട്ടിസ്റ്റായ മേരി ഗ്രിഗറി ആണ് പുതിയ നാണയത്തിന് രൂപകല്പന നിര്‍വ്വഹിച്ചിരിക്കുന്നത്. 10,000 യൂനിറ്റുകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂവെന്നതാണ് വാസ്തവം. നാണയം ഇന്നുമുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്.
ംംം.രലിേൃമഹയമിസ.ശല എന്ന വെബ്‌സൈറ്റില്‍ നിന്നും ഓര്‍ഡര്‍ ഫോറം ഡൗണ്‍ലോഡ് ചെയ്‌തോ 1890 307 607 എന്ന ഫോണ്‍ നമ്പറിലേക്ക് ബന്ധപ്പെട്ടോ അതല്ലെങ്കില്‍ ഡബ്ലിനിലെ ഡെയിം സ്ട്രീറ്റിലുള്ള സെന്‍ട്രല്‍ ബാങ്കില്‍ വച്ച് നേരിട്ടോ നാണയം സ്വന്തമാക്കാവുന്നതാണ്.like-and-share

Scroll To Top