Saturday December 03, 2016
Latest Updates

പുത്തന്‍ രീതിയില്‍ സമരവുമായി യുവാക്കള്‍

പുത്തന്‍ രീതിയില്‍ സമരവുമായി യുവാക്കള്‍

ഡബ്ലിന്‍ :സമരനടപടികളില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി ചെറുപ്പക്കാര്‍ ലെയിന്‍സ്റ്റര്‍ ഹൗസിന് മുന്നില്‍ ഒത്തുകൂടി. തൊഴിലന്വേഷകര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്ന സഹായധനം 26 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളടക്കമുള്ള യുവാക്കള്‍ സഭയ്ക്കു പുറത്ത് സമരവുമായി ഒത്തുകൂടിയത്.
യൂനിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് അയര്‍ലണ്ടും (യുഎസ്‌ഐ) ഐസിടിയു യുവസംഘടനയും ചേര്‍ന്നാണ് പുത്തന്‍ സമരത്തിന് തിരികൊളുത്തിയത്. ലെയ്ന്‍സ്റ്റര്‍ ഹൗസിന് ഗേറ്റിന് വെളിയിലായാണ് അവര്‍ തങ്ങളുടെ പ്രത്യേക സമരരീതിയുമായി ‘കടന്നിരുന്നത്’.
സമരക്കാരില്‍ പകുതിയോളം പേര്‍ വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും വേഷത്തില്‍ ഒരു ഭാഗത്തായി വച്ച സോഫയില്‍ ഇരുന്നു. മറുപാതി മന്ത്രിമാരുടെയും റ്റിഡിമാരുടെയും മുഖംമൂടി ധരിച്ച് കോട്ടും വേഷവിധാനങ്ങളുമായി എതിര്‍വശത്തായുള്ള ഇരിപ്പിടത്തിലും ഇരുന്നാണ് സമരം തുടര്‍ന്നത്.
ഇതിലേതുഭാഗത്താണ് സെനേറ്റര്‍മാര്‍ നിലകൊള്ളുക എന്ന ചോദ്യവുമായാണ് സമരം രൂപകല്‍പ്പനചെയ്തിരിക്കുന്നതെന്ന് യുഎസ്‌ഐ പ്രസിഡണ്ട് ജോ ഒ’കോണര്‍ പരഞ്ഞു.
യുവാക്കളുടെ കാര്യത്തില്‍ അല്പം കൂടി ശ്രദ്ധ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും നല്‍കണമെന്നും പല മേഖലകളിലായി കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും വേണമെന്നും ജോ കൂട്ടിച്ചേര്‍ത്തു.
യുവാക്കളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിയിടുകയല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും സമരക്കാര്‍ പറയുന്നു.

Scroll To Top